
മേലുദ്യോഗസ്ഥനെതിരെ വനിതാ പൈലറ്റ് നൽകിയ പീഡന പരാതി, എയർ ഇന്ത്യ ഉന്നത സമിതി അന്വേഷിക്കും
സ്വന്തംലേഖിക
ന്യൂഡൽഹി: മേലുദ്യോഗസ്ഥനെതിരെ എയർ ഇന്ത്യയുടെ വനിതാ പൈലറ്റ് നൽകിയ പീഡന പരാതി എയർ ഇന്ത്യ ഉന്നത സമിതി അന്വേഷിക്കും. ഹൈദരാബാദിൽ മേയ് 5 ന് നടന്ന പരിശീലനത്തിനിടയിലാണ് സംഭവം നടന്നതെന്ന് വനിതാ പൈലറ്റ് നൽകിയ പരാതിയിൽ വ്യക്തമാക്കി. പരിശീലനത്തിനുശേഷം റസ്റ്ററന്റിൽ അത്താഴം കഴിക്കാൻ മേലുദ്യോഗസ്ഥൻ തന്നെ ക്ഷണിച്ചുവെന്നും രാത്രി എട്ടുമണിയോടെ റസ്റ്ററന്റിലെത്തിയതു മുതൽ ലൈംഗികച്ചുവയുള്ള സംഭാഷണമാണ് അയാൾ നടത്തിയതെന്നും പൈലറ്റ് നൽകിയ പരാതിയിൽ പറയുന്നു.ദാമ്പത്യത്തിൽ സന്തോഷമില്ലെന്നു പറഞ്ഞ് തുടങ്ങി പിന്നീട് ലൈംഗിക ബന്ധത്തെക്കുറിച്ചും സംസാരിച്ചു. ഒടുവിൽ താൻ ഇറങ്ങിപ്പോയി. എന്നാൽ ബുക്ക് ചെയ്ത ടാക്‌സി വരാൻ അരമണിക്കൂർ സമയമെടുത്തപ്പോഴും ഇയാൾ പിന്നാലെയെത്തി സംഭാഷണം തുടർന്നതായും പൈലറ്റ് വ്യക്തമാക്കുന്നു.
Third Eye News Live
0