
150ലേറെ യാത്രക്കാരുമായി കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം മുംബൈയിലിറക്കി
കരിപ്പൂര്‍: കോഴിക്കോട് നിന്നും മസ്കറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ഇറക്കി.
150ലേറെ യാത്രക്കാർ മുംബൈ വിമാനത്തിൽ കുടുങ്ങിക്കിടക്കുന്നു
ഇന്നലെ പതിനൊന്നരയ്ക്ക് ആണ് കോഴിക്കോട് നിന്നും വിമാനം പുറപ്പെട്ടത്. ഒന്നരയോടെ മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.
സാങ്കേതിക തകരാർ എന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. ഉച്ചയ്ക്ക് ഒരുമണിക്ക് മറ്റൊരു വിമാനത്തിൽ മസ്കറ്റിലേക്ക് യാത്രക്കാരെ അയക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Third Eye News Live
0