സാങ്കേതിക തകരാർ; കൊച്ചിയില്‍ നിന്ന് വൈകിട്ട് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം നാളെ രാവിലെ ഒൻപത് മണിയിലേക്ക് മാറ്റി; കടുത്ത പ്രതിഷേധവുമായി യാത്രക്കാര്‍

Spread the love

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വൈകുന്നതിനെത്തുടർന്ന് യാത്രക്കാരുടെ ശക്തമായ പ്രതിഷേധം.

video
play-sharp-fill

ഇന്ന് വൈകീട്ട് 4:30 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് വൈകുന്നത്. തകരാർ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടർന്ന് വിമാനം താഴെയിറക്കുകയായിരുന്നു.

മണിക്കൂറുകള്‍ പിന്നിട്ടിട്ടും യാത്ര സംബന്ധിച്ച്‌ വ്യക്തമായ തീരുമാനമുണ്ടാകാത്തതിനെത്തുടർന്നാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പകരം സംവിധാനം ഉടൻ ഒരുക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ വിമാനം നാളെ രാവിലെ ഒൻപത് മണിക്ക് പുറപ്പെടുന്ന രീതിയില്‍ പുനർക്രമീകരിച്ചതായാണ് വിമാനത്താവള അധികൃതർ പറയുന്നത്.