
അഹമ്മദാബാദ്: ആ വിമാനം ഇടിച്ചിറങ്ങിയത് അഹമ്മദാബാദിലെ ബിജെ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ് ഹോളിലേത്.
ഉച്ച സമയം ആയതു കൊണ്ട് തന്നെ ആഹാരം കഴിക്കാന്‍ നിരവധി പേര്‍ ആ ഹാളിലുണ്ടായിരുന്നു. അവരുടെ മുകളിലേക്കാണ് ആ ദുരന്തം പതിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ആശങ്കയുടെ വാര്‍ത്തകളാണ്.
വലിയ നഷ്ടം ആ മെഡിക്കല്‍ കോളേജില്‍ ഉണ്ടായെന്നാണ് നിഗമനം. ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലാണ് അതെന്നും സൂചനയുണ്ട്. തീ ഗോളമുണ്ടാക്കിയ പുകയില്‍ അവിടെയുള്ളവരെല്ലാം ആശങ്കയിലായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ വിമാന ദുരന്തത്തിന്റെ ആളപായ കണക്കുകള്‍ ഉയരുമെന്നാണ് വിലയിരുത്തല്‍. വലിയ നാശനഷ്ടം കെട്ടിടത്തിനുണ്ടായി എന്ന് പുറത്തു വന്ന ഫോട്ടോകളില്‍ വ്യക്തമാണ്. ഏറെ നേരമെടുത്താണ് ആ കെട്ടിടത്തിലെ തീ കെടുത്തിയത്. പഠന സമയം ആയതു കൊണ്ട് ആ ഹോസ്റ്റലില്‍ നിറയെ കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നത് മാത്രമാണ് ആശ്വാസം.
അഹമ്മദാബാദിലെ ബി.ജെ. മെഡിക്കല്‍ കോളേജ്, ഗുജറാത്ത് സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനമാണ്. മികവിന്റെ ഒരു അക്കാദമിക് സ്ഥാപനമാണിത്.
ഗുജറാത്തിലെ ഏറ്റവും പഴക്കം ചെന്ന മെഡിക്കല്‍ കോളേജും നിരവധി അംഗീകാരങ്ങളുള്ള രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മെഡിക്കല്‍ കോളേജുകളില്‍ ഒന്നാണിത്. എംബിബിഎസില്‍ 250 വിദ്യാര്‍ത്ഥികളെയും ബിരുദാനന്തര കോഴ്‌സുകളില്‍ 400 ല്‍ അധികം വിദ്യാര്‍ത്ഥികളെയും പഠിപ്പിക്കുന്ന സ്ഥാപനം. 100 ഏക്കറിലധികം വിസ്തൃതിയുള്ള വിവിധ ശാഖകളുള്ള ഈ കോളേജ് ഈ ഭാഗത്തെ ഏറ്റവും വലിയ കാമ്പസുകളില്‍ ഒന്നാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ഇവിടേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്.