വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി; എയര്‍ ഇന്ത്യക്ക് 35,000 രൂപ പിഴ ഇട്ട് മദ്രാസ് ഹൈകോടതി

Spread the love

ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ നല്‍കിയ ഭക്ഷണത്തില്‍ മുടി കണ്ടെത്തിയതില്‍, കമ്പനി 35,000 രൂപ പിഴ നല്‍കണമെന്ന് കോടതി വിധി. മദ്രാസ് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സിവില്‍ കോടതി വിധിയ്‌ക്കെതിരെ എയര്‍ ഇന്ത്യ നല്‍കിയ അപ്പീലിന്‍ മേലാണ് പിഴ തുക 35,000 രൂപയായി കുറച്ചുകൊണ്ട് വിധി പറഞ്ഞത്.

എയര്‍ ഇന്ത്യയുടെ കൊളംബോയില്‍ നിന്നും ചെന്നൈയിലേക്കുള്ള വിമാനത്തിലെ യാത്രക്കാരനാണ് ഭക്ഷണത്തില്‍ മുടി കണ്ടെത്തിയത്. മുടി ലഭിച്ച യാത്രക്കാരന്‍ വിമാന ജീവനക്കാരെ വിവരം അറിയിച്ചു. തന്റെ പരാതിയില്‍ വിമാന കമ്പനി നടപടിയൊന്നും എടുക്കാത്തതിനെ തുടര്‍ന്നാണ് യാത്രകാരന്‍ നിയമ നടപടിയുമായി മുന്നോട്ട് പോയത്.