video
play-sharp-fill

Friday, May 23, 2025
HomeMainപ്രവാസികള്‍ക്ക് ആശ്വാസം; അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്

പ്രവാസികള്‍ക്ക് ആശ്വാസം; അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്

Spread the love

മസ്കറ്റ്: ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഒമാനില്‍ നിന്ന് കേരളത്തിലേക്കടക്കമുള്ള യാത്രക്കാര്‍ക്ക് ആശ്വാസമാണ് ഈ ഓഫര്‍.

അഞ്ചു കിലോ അധിക ബഗേജിന് ആറു റിയാലും പത്തു കിലോക്ക് 12റിയാലും നല്‍കിയാല്‍ മതി.

നേരത്തെ ഇത് അഞ്ചു കിലോ അധിക ബഗേജിന് 25 റിയാലും പത്തു കിലോക്ക് 50 റിയാലും ആയിരുന്നു. ഒക്ടോബര്‍ 25 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ബാഗേജ് നിരക്ക് ഓഫര്‍ ലഭ്യമാണ്. പക്ഷേ ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് ഈ നിരക്കിളവ് ലഭിക്കില്ല. പെരുന്നാള്‍, സ്കൂള്‍ അവധിക്ക് നാട്ടില്‍ പോകുന്നവര്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സീസണ്‍ ആയതിനാല്‍ വിമാന കമ്ബനികള്‍ പലതും ഉയര്‍ന്ന നിരക്കാണ് മസ്കറ്റില്‍ നിന്ന് കേരളത്തിലേക്ക് ഈടാക്കുന്നത്. സീസണായത് കൊണ്ട് തന്നെ ഫുള്‍ ലോഡുമായിട്ടാകും ഇനി വരും ദിവസങ്ങളില്‍ എയർ ഇന്ത്യ എക്സ്‍പ്രസ് പറക്കുക. അതിനാല്‍ തന്നെ അധിക ലോഡ് വരുമ്ബോള്‍ ഇത്തരം ബാഗേജ് ഓഫറുകള്‍ ഒഴിവാക്കാനുള്ള സാധ്യതയും ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments