എയർ ഇന്ത്യാ വിമാനം വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം ; പി ചിദംബരത്തിന് സമൻസ്

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന് എൻഫോഴ്സ്മെന്റ് നോട്ടീസ്. മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് എയർ ഇന്ത്യയ്ക്ക് വേണ്ടി 111 വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് ചിദംബരത്തിന് നോട്ടീസ് നൽകിയത്. ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.

പി. ചിദംബരം അധ്യക്ഷനായ മന്ത്രിതല സമിതിയുടെ അംഗീകാരത്തോടെയാണ് എയർ ഇന്ത്യയ്ക്ക് വിമാനം വാങ്ങുന്നതിനുള്ള ഇടപാടുമായി മൂന്നോട്ട് പോയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമിതി അധ്യക്ഷനായിരുന്ന ചിദംബരത്തെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് തീരുമാനിച്ചത്. എല്ലാ തീരുമാനങ്ങളും മന്ത്രിതല സമിതികളുടെ അംഗീകാരത്തോടെയും കൈക്കാണ്ടതും കൂട്ടായ തീരുമാനവുമായിരുന്നെന്നും പ്രഫുൽ പട്ടേൽ വെളിപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എയർബസിൽ നിന്ന് 43 വിമാനങ്ങളും ബോയിംഗിൽ നിന്ന് 68 വിമാനങ്ങളും വാങ്ങാനാണ് 2007ൽ തീരുമാനമെടുത്തത്. എയർ ഇന്ത്യയ്ക്കായി 68 ബോയിംഗ് വിമാനങ്ങളും ഇന്ത്യൻ എയർലൈൻസിനായി 43 എയർബസ് വിമാനങ്ങളും വാങ്ങാനാണ് യു.പി.എ മന്ത്രിസഭ അംഗീകാരം നൽകിയത്. 70,000 കോടി രൂപയുടേതായിരുന്നു ഇടപാട്. 2007ൽ ഇരുകമ്ബനികളും ലയിച്ച് ഇന്ത്യൻ എയർലൈൻസ് എന്ന ബ്രാൻഡിന് കീഴിലായി.

വിമാന ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ 2017ൽ സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ചിദംബരത്തെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.