കൊച്ചി ടു ദില്ലി എയർ ഇന്ത്യ 504 റൺവേയിൽ പെട്ടെന്ന് നിർത്തി;റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയതായി സംശയിക്കുന്നു;യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജമാക്കി

Spread the love

കൊച്ചി: കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI 504 വിമാനത്തിന് എഞ്ചിൻ തകരാർ. വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ വച്ച് പെട്ടെന്ന് നിർത്തി. റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയതായി സംശയിക്കുന്നുവെന്ന് വ്യക്തമാക്കി യാത്രക്കാരൻ കൂടിയായ എറണാകുളം എം പി ഹൈബി ഈഡൻ രംഗത്തെത്തി.

വിമാനത്തിന് എന്തോ അസ്വാഭാവികത സംഭവിച്ചുവെന്ന് തോന്നുന്നുവെന്ന് എം പി ഫേസ്ബുക്കിൽ കുറിച്ചു. രാത്രി 10.34 ന് പുറപ്പെടേണ്ട വിമാനം ഇത്രയും വൈകിയിട്ടും ഇതുവരെ ടേക്ക് ഓഫ് ചെയ്തിട്ടില്ലെന്നും ഹൈബി ഈഡൻ വ്യക്തമാക്കി. എഞ്ചിൻ തകരാറെന്ന് ക്രൂ വിശദീകരിച്ചതായും എം പി വ്യക്തമാക്കി.

എന്നാൽ എഞ്ചിനിൽ ചില തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്യാത്തതെന്ന് കൊച്ചി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനം തെന്നിമാറിയിട്ടില്ലെന്ന് സി ഐ എ എൽ (സിയാൽ) അധികൃതർ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശ്നം പരിഹരിച്ചുകൊണ്ട് ഇതേ വിമാനം അധികം വൈകാതെ പുറപ്പെടുമെന്നും അധികൃതർ അറിയിച്ചെങ്കിലും വിമാനത്തിന്‍റെ യന്ത്ര തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല. യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജമാക്കിയെന്നും എല്ലാവരെയും കൃത്യമായി ദില്ലിയിൽ എത്തിക്കുമെന്നും കൊച്ചി വിമാനത്താവള അധികൃതർ വ്യക്തമാക്കി.