60 ലക്ഷം രൂപയുടെ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ചതിന് എയര്‍ഹോസ്റ്റസ് പിടിയിലായ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് ; കേസില്‍ കൂടുതല്‍ പേർ കുടുങ്ങുമെന്ന് സൂചന ; സ്വർണ്ണ കടത്തിന് പിന്നിൽ മലബാര്‍ മാഫിയ ; വീട്ടമ്മമാർ മുതല്‍ സിനിമാ നടിമാർവരെ സ്വർണ്ണക്കടത്തിന്റെ കാരിയർമാരാവുന്ന അവസ്ഥ ; യോനിയിലും മലദ്വാരത്തിലുമെല്ലാം ഒളിപ്പിച്ച്‌ കാപ്സ്യൂള്‍ രൂപത്തിൽ സ്വര്‍ണം കടത്താൻ ദുബായില്‍ പ്രത്യേക പരിശീലനം

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്:ശരീരത്തിലൊളിപ്പിച്ച് 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായത് കേരളത്തെ ഞെട്ടിച്ചിരുന്നു. കേസില്‍ കൂടുതല്‍ പേർ കുടുങ്ങുന്നമെന്നാണ് അറിയുന്നത്. എയർഇന്ത്യ എക്സപ്രസിലെ സീനിയർ കാബിൻ ക്രൂ കണ്ണൂർ തില്ലങ്കേരി സ്വദേശി സുഹൈലിനെയും പിടികൂടിയിട്ടുണ്ട്. സുഹൈലാണ് ഈ കണ്ണിയുടെ സൂത്രധാരൻ എന്ന് സംശയിക്കുന്നുണ്ട്.

സംഭവത്തില്‍ ഡിആർഐ വിശദമായ അന്വേഷണം തുടങ്ങി. ഇതുവരെ ശേഖരിച്ച തെളിവ് പ്രകാരം സുരഭി ഖാത്തുണ്‍ ഇതിനുമുമ്ബും പലവതവണയായി 20 കിലോ സ്വർണം കടത്തിയിട്ടുണ്ട എന്നാണ് വിവരം. മലദ്വാരത്തില്‍ 960 ഗ്രാം സ്വർണം ഒളിപ്പിച്ച്‌ കടത്താൻ ശ്രമിക്കുമ്ബോഴായിരുന്നു അറസ്റ്റ്. ഇതിനായി സുരഭി ഖാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിലാണ് ഡിആർഐ അധികൃതർ. പരിശീലനം ലഭിക്കാത്ത ഒരാള്‍ക്ക് ഇത്രയധികം സ്വർണം മലദ്വാരത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം.സംഭവത്തിന് പിന്നില്‍ മലബാർ മാഫിയയാണെന്നാണ് സംശയം. കാരണം ഇത് ഒരു പുതിയ സംഭവമേയല്ല. വീട്ടമ്മമാർ മുതല്‍ എയർഹോസ്റ്റസുമാരും ചലച്ചിത്ര നടന്മാർ വരെ ഉള്‍പ്പെടുന്ന വൻ റാക്കറ്റായി ഇത് മാറിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017-ല്‍കരിപ്പൂരില്‍ ഫിറമോസ സെബാസ്‌ററ്യൻ എന്ന എയർഹോസ്റ്റസ് ഗുഹ്യഭാഗങ്ങളില്‍ ഒളിപ്പിച്ചുവെച്ച്‌ സ്വർണം കടത്തിയതിന് പിടിയിലായതും തുടർന്നുള്ള വിവാദവും ഓർത്തുനോക്കുക. കള്ളക്കടത്തുസംഘവുമായി ചേർന്ന് വിമാനത്താവളങ്ങള്‍ വഴി ഫിറമോസ കടത്തിയത് കോടികള്‍ വിലമതിക്കുന്ന സ്വർണമാണ്. ഫിറമോസക്ക് ഒപ്പം സന്തതസഹചാരിയായ റാഹിലയും പിടിയിലായി. ഇരുവർക്കുമെതിരേ കോഫേപോസ നിയമം ചുമത്തിയിരുന്നു.അന്ന് ഇവരുടെ മലബാർ മാഫിയയുമായുള്ള ബന്ധം പുറത്തുവന്നെങ്കിലും, അന്നും ശക്തമായ അന്വേഷണം ഉണ്ടായില്ല.

ഹിറമോസ സെബാസ്റ്റ്യൻ ഡിആർഐക്ക് നല്‍കിയ മൊഴിയില്‍, കോഴിക്കോട് കൊടുവള്ളിയിലെ രാഷ്ട്രീയ നേതാവായ കാരാട്ട് ഫൈസലിനെക്കുറിച്ച്‌ പറയുന്നുണ്ട്. ഇതേതുടർന്ന് ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. നാലുവർഷംമുമ്ബ് സിപിഎം നടത്തുന്ന ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോള്‍ ഫൈസലിന്റെ ഉടമസ്തതയിലുള്ള 44 ലക്ഷം രൂപ വിലയുള്ള മിനി കൂപ്പർ കാറിലായിരുന്നു ജാഥ നയിക്കുന്ന അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സഞ്ചരിച്ചത്. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിലെ ഈ യാത്ര വൻ വിവാദമായിരുന്നു. ഇതുപോലെ ശക്തമായ രാഷ്ട്രീയ ബന്ധമുള്ള മാഫിയയാണ് ഇത്.

കോഴിക്കോട്ടെ സ്വർണ്ണക്കള്ളക്കടത്ത് രാജാവ് ഫായിസുമായി മലയാളത്തിലെ പ്രമുഖ നടികള്‍ക്ക് ബന്ധമുണ്ടെന്നും അന്ന് ആരോപണം ഉയർന്നിരുന്നു. ഫയാസ് സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് തന്നെ വഞ്ചിച്ചുവെന്ന് പ്രമുഖ് തെന്നിന്ത്യൻ മോഡല്‍ ശ്രവ്യ സുധാകർ പറഞ്ഞിരുന്ന്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിബിഐയുടെ ചോദ്യം ചെയ്യലിനിടെയായിരുന്നു ശ്രവ്യയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതൊന്നു പിന്നീട് മുന്നോട്ട് പോയില്ല.

ഇന്ന് വീട്ടമ്മമാർ മുതല്‍ സിനിമാ നടിമാർവരെ സ്വർണ്ണക്കടത്തിന്റെ കാരിയർമാരാവുന്ന അവസ്ഥയാണ്. പുരുഷന്മാർ പലരും സ്വർണ്ണവുമായി മുങ്ങുന്ന അവസ്ഥയൊക്കെ ഉണ്ടായതോടെയാണ് ഇപ്പോള്‍ സ്ത്രീകളെയാണ് ഇവർ കൂടുതലും ഉപയോഗിക്കുന്നത്. ഇതിനായി പ്രത്യക പരിശീലനം നല്‍കുന്ന സംഘങ്ങളുമുണ്ട്. ഒരു സ്റ്റേജ് ഷോയുടെയും മറ്റും മറവിലെത്തുന്ന നടിമാർക്കും ഡാൻസേഴ്‌സിനുമെല്ലാം എങ്ങനെ സ്വർണം കടത്തണമെന്ന് ഗള്‍ഫില്‍വെച്ചുതന്നെ പ്രത്യേക പരിശീലനം കൊടുക്കും. യോനിയിലും മലദ്വാരത്തിലുമെല്ലാം ഒളിപ്പിച്ച്‌ കാപ്‌സ്യൂള്‍ പരുവത്തില്‍ എങ്ങനെ സ്വർണം കടത്താമെന്ന് പഠിപ്പിക്കുന്നത് അവിടെയുള്ള അറബി സ്ത്രീകള്‍ തന്നെ. ഇതിനു കഴിയാത്തവർക്കാണ് അടിവസ്ത്രത്തില്‍ സ്വർണം ഒളിപ്പിക്കുന്ന രീതി പഠിപ്പിക്കുന്നത്.

ഇപ്പോള്‍ പിടിയിലായ എയർഹോസ്റ്റസ് സുരഭിക്കും പ്രത്യേക പരിശീലനം കിട്ടിയിട്ടുണ്ടെന്ന് ഉറപ്പാണ്. സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഗർഭനിരോധന ഉറയ്ക്കുള്ളില്‍ സുരക്ഷിതമായി പൊതിഞ്ഞാണ് സ്വർണം ശരീരത്തിനുള്ളിലാക്കുന്നത്. അന്യവസ്തുക്കളെ പുറംതള്ളാൻ ശരീരം ശ്രമിക്കും. ഇതൊഴിവാക്കി മണിക്കൂറുകള്‍ പിടിച്ചുനില്‍ക്കാനാണ് പ്രത്യേക പരിശീലനം നല്‍കുന്നത്.

അടിവസ്ത്രത്തിലെ പ്രത്യേക അറക്കുള്ളിലാക്കി തരിയാക്കിയതോ മിശ്രിത രൂപത്തിലുള്ളതോ ആയ സ്വർണം കള്ളക്കടത്ത് സംഘങ്ങള്‍ കൈമാറുന്ന രീതിയുമുണ്ട്. കസ്റ്റംസ് ദേഹപരിശോധനയില്‍ അത്രവേഗത്തില്‍ പിടിവീഴില്ല. ചുരിദാർ പോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കാൻ സ്വർണക്കടത്തു സംഘം പ്രോല്‍സാഹിപ്പിക്കാറില്ല. ഗള്‍ഫില്‍ നിന്നുള്ള യാത്രയില്‍ ധരിക്കേണ്ട വസ്ത്രമേതെന്നു പോലും സ്വർണമാഫിയ തീരുമാനിക്കും. കുഴമ്ബു രൂപത്തിലാക്കിയ സ്വർണക്കടത്താണ് സുരക്ഷിതം.

രൂപമാറ്റം വരുത്തിയ സ്വർണം സ്ത്രീകളുടെ ദേഹത്തോട് ചേർത്ത് ഉറപ്പിച്ചു വക്കുകയാണ് പതിവ്. വിമാനത്താവളങ്ങളിലെ മെറ്റല്‍ ഡിറ്റക്ടറടക്കമുള്ള സുരക്ഷാ പരിശോധന സംവിധാനങ്ങള്‍ക്ക് സമാന്തരമായ പരിശോധന സംവിധാനം സ്വർണക്കടത്ത് സംഘങ്ങളുടെ ഗള്‍ഫിലെ കേന്ദ്രങ്ങളിലുണ്ട്. ഇതില്‍ ട്രയല്‍ എടുത്ത് വിജയിക്കുന്നവരെയാണ് നാട്ടിലേക്ക് അയക്കുക. സ്വർണം വിഴുങ്ങലും മറ്റൊരു രീതിയാണ്. പക്ഷേ ഇത് റിസ്‌ക്കുള്ളതിനാല്‍ ഇപ്പോള്‍ അങ്ങനെ പ്രോല്‍സാഹിപ്പിക്കാറില്ല.

ചോക്ലേറ്റില്‍ ഒളിപ്പിച്ച സ്വർണം, ഗർഭനിരോധന ഉറയിലാക്കി വിഴുങ്ങിയത്, ഇലട്രോണിക്ക് സാധനങ്ങള്‍ക്കുള്ളില്‍ വിളക്കിച്ചേർത്തത്… അങ്ങനെ പോകുന്നു. എയർപോർട്ടുകളില്‍ പിടിക്കുന്നതില്‍ ഇപ്പോള്‍ തൂണിലും തുരുമ്ബിലും സ്വർണ്ണമാണ്. ഇപ്പോള്‍ സ്വർണം ഉരുക്കി കടത്തുന്ന രീതിയും വ്യാപകമാണ്. സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റിയുള്ള സ്വർണക്കടത്ത് വ്യാപകമായിട്ടുണ്ട്.

ആദ്യം സ്വർണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി മാറ്റും, പിന്നെ ബെല്‍റ്റ് രൂപത്തിലാക്കി അരയില്‍കെട്ടും, അല്ലെങ്കില്‍ അല്ലെങ്കില്‍ കാലിന്റെ തുടയിലും, അടിവസ്ത്രത്തിനകത്തുംഒളിപ്പിക്കും, സ്ത്രീകളാണെങ്കില്‍ അവരുടെ ബ്രായ്ക്ക് ഉള്ളില്‍ പ്രത്യേക പൊതിയാക്കി അതേ വലുപ്പത്തില്‍ പതിച്ച്‌ ഒളിപ്പിക്കും, സ്ത്രീകളുടെ നാപ്കിൻ പാഡ്പോലെ രൂപംമാറ്റിയും വെള്ളപൊതിയില്‍ മണ്ണ് രൂപത്തിലുള്ള സ്വർണം ഒളിപ്പിച്ചുവെക്കും, ഇത്തരത്തില്‍ ഗള്‍ഫില്‍നിന്നും നാട്ടിലേക്ക് വ്യാപകമായി സ്വർണം ഒഴിക്കുന്നതായാണ് റിപ്പോർട്ട്.