video
play-sharp-fill

വെടിയേറ്റത് വയറിലും മുതുകിലും; ഹരിപ്പാട് എയര്‍ ഗണ്‍ കൊണ്ട് വെടിയേറ്റയാള്‍ മരിച്ചു; വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ  അയല്‍വാസി അറസ്റ്റില്‍

വെടിയേറ്റത് വയറിലും മുതുകിലും; ഹരിപ്പാട് എയര്‍ ഗണ്‍ കൊണ്ട് വെടിയേറ്റയാള്‍ മരിച്ചു; വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ അയല്‍വാസി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാടില്‍ എയര്‍ ഗണ്‍ കൊണ്ട് വെടിയേറ്റയാള്‍ മരിച്ചു.

ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് (55) ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ സോമന്റെ അയല്‍വാസിയും ബന്ധവുമായ പ്രസാദ് പിടിയിലായിരുന്നു.

വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പ്രസാദ്. സോമൻ്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്.

ഗുരുതരമായി പരുക്കേറ്റ സോമനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം.