എയർഫ്രൈയർ നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ?എങ്കിൽ ഇത് അറിഞ്ഞിരിക്കാം

Spread the love

എണ്ണ പരമാവധി കുറച്ചുള്ള പാചകരീതികളാണ് ഇന്ന് എല്ലാവർക്കും താൽപര്യം. അതിനു സഹായിക്കുന്ന, ഇന്നു ട്രെൻഡിങ് ആയ ഉപകരണമാണ് എയർ ഫ്രൈയർ. ഇന്നു മിക്ക വീടുകളിലും എയർ ഫ്രൈയർ സ്ഥാനം പിടിച്ചിട്ടുണ്ട്.എന്നാല്‍ എയർ ഫ്രൈയർ ഉപയോഗിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

video
play-sharp-fill

ബാസ്കറ്റ് കുത്തിനിറയ്ക്കരുത്

എയർ ഫ്രൈയറിനുള്ളില്‍ ചൂടുള്ള വായു തങ്ങി നില്‍ക്കുന്നു. ബാസ്കറ്റ് നിറയ്ക്കുമ്പോള്‍ ശരിയായ വായുസഞ്ചാരം ഉണ്ടാവുകയില്ല. ഇത് ഭക്ഷണം നന്നായി പാകമാകുന്നതിന് തടസമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്ണ ഒഴിവാക്കുന്നത്

എയർ ഫ്രൈയറില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണ പൂർണമായും ഒഴിവാക്കാൻ പാടില്ല. കാരണം ഇതില്‍ പാകം ചെയ്യുമ്പോഴും ചെറിയ അളവില്‍ എണ്ണ ആവശ്യമായി വരുന്നു. എങ്കില്‍ മാത്രമേ ഭക്ഷണ സാധനങ്ങള്‍ നന്നായി പാകമായി കിട്ടുകയുള്ളു.

താപനില

ശരിയായ താപനിലയില്‍ സെറ്റ് ചെയ്തതിന് ശേഷം മാത്രമേ ഭക്ഷണ സാധനങ്ങള്‍ എയർ ഫ്രൈയറില്‍ പാകം ചെയ്യാൻ പാടുള്ളു. ഇല്ലെങ്കില്‍ ഭക്ഷണ സാധനങ്ങള്‍ നന്നായി പാകമാവുകയില്ല.

മുൻകൂട്ടി ചൂടാക്കാതിരിക്കുന്നത്

എയർ ഫ്രൈയർ നന്നായി ചൂടാവുന്നതിന് മുമ്പ് ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യാൻ വെയ്ക്കരുത്. നന്നായി ചൂടായതിന് ശേഷം മാത്രം ഭക്ഷണം പാകം ചെയ്യാം.

എല്ലാ ഭക്ഷണ സാധനങ്ങളും ഒരുപോലെയല്ല

പച്ചക്കറി, തണുത്ത ഭക്ഷണങ്ങള്‍, മാംസാഹാരങ്ങള്‍ തുടങ്ങി ഓരോ ഭക്ഷണ സാധനങ്ങളും വെവ്വേറെ രീതിയിലാണ് പാകം ചെയ്തെടുക്കേണ്ടത്.