
മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. സുഖോയ് 30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നുവീണത്. മൊറേനയ്ക്കു സമീപം ആയിരുന്നു അപകടം.
ഗ്വാളിയോര്‍ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചതായി സ്ഥിരീകരണം ഇല്ലെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം അന്വേഷിക്കുമെന്ന് അവര്‍ പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടസമയത്ത് സുഖോയ് വിമാനത്തില്‍ രണ്ടു പൈലറ്റുമാര്‍ ഉണ്ടായിരുന്നു. മിറാഷില്‍ ഒരു പൈലറ്റ് ആണ് ഉണ്ടായിരുന്നത്. രണ്ടു പൈലറ്റുമാര്‍ സുരക്ഷിതരാണെന്നാണ് പ്രാഥമിക വിവരം.
Third Eye News Live
0