ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ കേദാര്‍നാഥില്‍ എയര്‍ ആംബുലൻസ് തകര്‍ന്നു; ഹെലിപാഡിലെത്തും മുൻപ് അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റും ഡോക്ടറും നഴ്സുമടക്കമുള്ള യാത്രക്കാർ

Spread the love

കേദാർനാഥ്: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കേദാർനാഥില്‍ എയർ ആംബുലൻസ് തകർന്ന് അപകടം.

video
play-sharp-fill

ശനിയാഴ്ചയാണ് കേദാർനാഥിന് സമീപത്തായി ലാൻഡ് ചെയ്യാൻ ശ്രമക്കുന്നതിനിടെ എയർ ആംബുലൻസിലെ പിൻഭാഗം നിലത്ത് തട്ടി തകർന്നത്.

എയർ ആംബുലൻസ് തകർന്നെങ്കിലും യാത്രക്കാർക്ക് അപകടത്തില്‍ പരിക്കേറ്റിട്ടില്ല. പൈലറ്റും ഡോക്ടറും നഴ്സുമടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്വസന സംബന്ധിയായ ബുദ്ധിമുട്ട് നേരിട്ട് ഗുരുതരാവസ്ഥയിലായ രോഗിയെ റിഷികേശിലെ എയിംസിലേക്ക് എത്തിക്കാനായാണ് എയർ ആംബുലൻസ് സഹായം തേടിയത്. എന്നാല്‍ കേദാർനാഥിലെ ഹെലിപാഡില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ സാങ്കേതിക തകരാർ നേരിട്ടതിനാല്‍ പൈലറ്റ് എയർ ആംബുലൻസ് തുറസായ സ്ഥലത്ത് ഇറക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടയിലാണ് അപകടമുണ്ടായതെന്നുമാണ് ജില്ലാ ടൂറിസം ഓഫീസർ റാഹുല്‍ ചൌബേ വിശദമാക്കുന്നത്.