
കൊച്ചി : സംസ്ഥാനത്ത് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സാദ്ധ്യതാ പഠനം നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശം. സംസ്ഥാന സർക്കാർ നിർദ്ദേശിച്ച കോഴിക്കോട് കിനാലൂരിലെ സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താനാണ് കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവരുമായി ഏകോപനം നടത്തി സാദ്ധ്യതാ പഠനം നടത്താനാണു ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
കിനാലൂരിലെ സ്ഥലം മാർഗനിർദേങ്ങൾ അനുസരിച്ചിട്ടുള്ളതാണെന്നു സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ 25 ന് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ മറുപടി സത്യവാങ്മൂലം നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എയിംസ് സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാരിന്റെ മാർഗനിർദേശം പാലിക്കുന്നതാണോ സംസ്ഥാന സർക്കാർ നിർദേശിച്ചിരിക്കുന്ന സ്ഥലം എന്നത് അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തുടർന്നാണു സാദ്ധ്യാതാ പഠനത്തിനു നിർദേശം നൽകിയത്.
ഹർജി 25ന് വീണ്ടും പരിഗണിക്കും.എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ നൽകിയ ഹർജിയാണു പരിഗണിച്ചത്. സൈറ്റുകളുടെ പട്ടികയിൽ കാസർകോടിനെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.



