
ഡല്‍ഹി: ഓള് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് ഗ്രൂപ്പ് ബി, സി (നോണ്‍ ഫാക്കല്‍റ്റി) തസ്തികകളില്‍ 1380 ?ഒഴിവ്.
നിയമനത്തിനായി കോമണ്‍ റിക്രൂട്മെന്റ് ടെസ്റ്റിന് (സി.ആർ.ഇ)-2025 അപേക്ഷ ക്ഷണിച്ചു. ഡിസംബർ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ് സൈറ്റ്: www.aiimsexams.ac.in.
ഡിസംബർ 22 മുതല്‍ 24 വരെയാണു പരീക്ഷ. എയിംസുകളിലും മറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലുമായുള്ള ഒഴിവുകളില്‍ റഗുലർ നിയമനമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തസ്തികകള്‍, ഒഴിവ്
അസിസ്റ്റന്റ് ഡയറ്റിഷ്യൻ/ഡയറ്റിഷ്യൻ/വാർഡൻ (17), അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (39), ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ലോവർ ഡിവിഷൻ ക്ലർക്ക്/സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ അപ്പർ ഡിവിഷൻ ക്ലർക്ക് (121), ജൂനിയർ എൻജിനീയർ (സിവില്‍ (3), ഇലക്ട്രിക്കല്‍ (7), മെക്കാനിക്കല്‍ , അസിസ്റ്റന്റ് എൻജിനീയർ (7), ജൂനിയർ ഓഡിയോളജിസ്റ്റ്/സ്പീച്ച് തെറപ്പിസ്റ്റ്/ടെക്നിക്കല്‍ അസിസ്റ്റന്റ് (7), ഇലക്ട്രിഷ്യൻ/വയർമാൻ ലൈൻമാൻ (7), മാൻഫോള്ഡ് ടെക്നിഷ്യൻ/ഗ്യാസ് ഓഫിസർ/മാനേജർ/സൂപ്പർവൈസർ (7), അസിസ്റ്റന്റ് ലോണ്ട്രി സൂപ്പർവൈസർ (5), ടെക്നിഷ്യൻ/
ടെക്നിക്കല്‍ ഓഫിസർ/ ടെക്നിക്കല്‍ അസിസ്റ്റന്റ് (182), ഫാർമസിസ്റ്റ്/ഡിസ്പൻസിങ് അറ്റൻഡന്റ്/സ്റ്റോർ കീപ്പർ (35), കാഷ്യർ/ജൂനിയർ അക്കൗണ്ട്സ് ഓഫിസർ (13), അസിസ്റ്റന്റ് സ്റ്റോഴ്സ് ഓഫിസർ ജൂനിയർ സ്റ്റോർ ഓഫിസർ (102), സി.എസ്.എസ്.ഡി ടെക്നിഷ്യൻ (7), മോർച്ചറി ഹോസ്പിറ്റല്‍/സ്റ്റോഴ്സ് അറ്റൻഡന്റ് (54), ലാബ് അറ്റൻഡന്റ്/മെഡിക്കല്‍ ലാബ് ടെക്നോളജിസ്റ്റ് (80), ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ് (20), മെഡിക്കല്‍ റെക്കോർഡ് ഓഫിസർ മെഡിക്കല്‍ റെക്കോർഡ് ടെക്നിഷ്യൻ (73), ജൂനിയർ സ്കെയില്‍ സ്റ്റെനോ/സ്റ്റെനോഗ്രഫർ, പഴ്സനല്‍ അസിസ്റ്റന്റ്/പ്രൈവറ്റ് സെക്രട്ടറി (71),
മെഡിക്കല്‍ സോഷ്യല്‍ വർക്കർ/സൈക്യാട്രിക് സോഷ്യല്‍ വർക്കർ (22), ടെക്നിക്കല്‍ ഓഫിസർ (11), ഡെന്റല്‍ ടെക്നിഷ്യൻ (2), ടെക്നിഷ്യൻ റേഡിയോതെറപ്പി (21), ടെക്നിഷ്യൻ (107), പെർഫ്യൂഷനിസ്റ്റ് (19), എംബ്രിയോളജിസ്റ്റ് (2), അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫിസർ/ അസിസ്റ്റന്റ് ഫയർ ഓഫിസർ (3), ഫയർ ടെക്നിഷ്യൻ (12), ഫിസിയോതെറപ്പിസ്റ്റ്/ ഡെമോണ്‍സ്ട്രേറ്റർ (43), ഡ്രൈവർ (8), ജൂനിയർ വാർഡൻ (23), സീനിയർ നഴ്സിങ് ഓഫിസർ/സ്റ്റാഫ് നഴ്സ്/മള്‍ട്ടി പർപസ് വർക്കർ (122), സാനിറ്ററി ഇൻസ്പെക്ടർ (33), ഒക്യുപേഷനല്‍ തെറപ്പിസ്റ്റ് (4), ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ/ സീനിയർ ട്രാൻസ്ലഷൻ ഓഫിസർ (8), ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് (12), ട്രാൻസ്പ്ലാൻ്റ് കോഡിനേറ്റർ (4), യോഗ ഇൻസ്ട്രക്ടർ (2), പ്രോഗ്രാമർ (5), പ്രോസ്തെ റ്റിക് ടെക്നിഷ്യൻ (3), ടെയ്ലർ (2), ആർട്ടിസ്റ്റ് (1), ഇലക്ട്രോ കാർഡിയോഗ്രാഫ് ടെക്നിക്കല്‍ അസിസ്റ്റന്റ് (1), മെഡിക്കല്‍ ഫോട്ടോഗ്രഫർ (3), സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് (1), ജൂനിയർ എൻജിനീയർ (1), ലോണ്ട്രി മെക്കാനിക് (1), പി.എ.സി.എസ് അഡ്മിനിസ്ട്രേറ്റർ (1), അസിസ്റ്റന്റ് റിസർച് ഓഫിസർ/റിസർച് അസിസ്റ്റന്റ് (31), ജൂനിയർ എൻജിനീയർ (1).
ഒഴിവുള്ള എയിംസുകള്‍
അവന്തിപ്പോര, ഭട്ടിൻഡ, ഭോപാല്‍, ഭുവനേശ്വർ, ബിലാസ്പുർ, ദിയോഘർ, ബിബിനഗർ, ഗോരഖ്പുർ, ഗുവാഹത്തി, ജോധ്പുർ, മംഗളഗിരി, നാഗ്പൂർ, കല്യാണി, ഡല്‍ഹി, പട്ന, റായ്ബറേലി, റായ്പുർ, രാജ്കോട്ട്. ഋഷികേശ്, വിജയ്പൂർ.
ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്, CAPFIMS, ജിപ്മെർ, റൂറല്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്റർ ഡല്‍ഹി, RIPANS തുടങ്ങിയ കേന്ദ്ര സ്ഥാപനങ്ങളിലും ഒഴിവുണ്ട്.
തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തില്‍ ചില തസ്തികകളില്‍ സ്കില്‍ ടെസ്റ്റും ഉണ്ടാകും.
അപേക്ഷാഫീസ്: 3,000 രൂപ. പട്ടികവിഭാഗം/ഇ.ഡബ്ല്യു.എസ് : 2,400. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.



