
അയ്മനത്ത് നടന്ന ഡിവൈഎഫ്‌ഐ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് വന്‍വിജയം; ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് മിതമായ നിരക്കില്‍ കണ്ണടകള്‍ വിതരണം ചെയ്തു
സ്വന്തം ലേഖകന്‍
കോട്ടയം: ഡിവൈഎഫ്‌ഐ അയ്മനം മേഖലാ കമ്മിറ്റിയുടെയും കോട്ടയം ഐറിസ് അക്കാദമിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് വന്‍വിജയം. ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം വരെ നീണ്ടുനിന്നു. ക്യാമ്പില്‍ പങ്കെടുത്ത കാഴ്ച പരിമിതിയുള്ളവര്‍ക്ക് മിതമായ നിരക്കില്‍ കണ്ണട വിതരണം ചെയ്തു.
സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഏറ്റുമാനൂര്‍ ബ്‌ളോക് സെക്രട്ടറി .അരുണ്‍ എംഎസ് ഉത്ഘാടനം ചെയ്തു.സിപിഐഎം സെക്രട്ടറി ലിജീഷ്, ബ്‌ളോക് ജോയിന്റ് സെക്രട്ടറി അഖില്‍ മേഖലാ സെക്രെട്ടറി ശരത്, എന്നിവര്‍ സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0