video
play-sharp-fill
കോട്ടയം അയ്മനത്ത് അന്യസംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; വെട്ടേറ്റ ഇരുപത്തിയെട്ടുകാരിയുടെ നില ഗുരുതരം; യുവതിയെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

കോട്ടയം അയ്മനത്ത് അന്യസംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; വെട്ടേറ്റ ഇരുപത്തിയെട്ടുകാരിയുടെ നില ഗുരുതരം; യുവതിയെ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകന്‍

കോട്ടയം: അയ്മനത്ത് അന്യസംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അയ്മനത്ത് താമസിക്കുന്ന സുള്‍ഫിക്കര്‍ ഇസ്ലാമെന്നയാളാണ് ഭാര്യ സതീതാ ബീഗത്തെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സതീതയുടെ കഴുത്തിനാണ് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരം. ഇരുപത്തിയെട്ടുകാരിയായ ഇവരുടെ നില ഗുരുതരമാണ്.

ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഇടിയപ്പം നിര്‍മ്മാണ തൊഴിലാളികളാണ് ഇരുവരും. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ സുല്‍ഫിക്കര്‍ തന്നെ ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സംഭവത്തില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.