video
play-sharp-fill

എയ്‌ഡ്‌സ്‌ ദിനാചരണവുമായി ആർപ്പൂക്കര ഗ്രാമപഞ്ചായത്ത്‌

Spread the love

ആർപ്പുക്കര :
ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ആർപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രം അതിരമ്പുഴയുടെയും എസ് എം ഇ നഴ്സിംഗ് കോളേജിന്റെയും കേരള വോളന്ററി ഹെൽത്ത്‌ സർവീസിന്റെയും ഗാന്ധിനഗർ ജനമൈത്രി പോലീസിന്റെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോട്കൂടി ആചരിച്ചു. ബോധവൽക്കരണ ക്ലാസ്സ്‌, ഫ്ലാഷ് മൊബ്, തെരുവ് നാടകം, റെഡ് റിബൺ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. മെഡിക്കൽ കോളേജ്, കഷ്തുർബ ജംഗ്ഷൻ,പനമ്പാലം എന്നിവടങ്ങളിൽ ഫ്ലാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു. പരിപാടി ആർപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ റോസലിൻ ടോമിച്ചൻ ഉദ്ഘാടനം നിർവഹിച്ചു, വൈസ് പ്രസിഡന്റ്‌ ലൂക്കോസ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ മെമ്പർ എസ്സി കണിച്ചേരി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ദീപ ജോസ്, വികസനകാര്യ സ്‌റ്റാൻഡിംങ്ങ്‌ കമ്മിറ്റി ചെയർ പേഴ്സൺ ദീപ ജോസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി സുനിത ബിനു, വാർഡ് മെമ്പർമാരായ അരുൺ ഫിലിപ്പ്, വിഷ്ണു വിജയൻ,അഞ്ചു ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ. സി,എസ് എം ഇ പ്രിൻസിപ്പൽ സെലിൻ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ റെജി ജോസഫ്, ദീപക് റ്റോംസ്,ഗീതു വിജയപ്പൻ ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ ഹേമ പി. സി എന്നിവർ നേതൃത്വം നൽകി.