play-sharp-fill
കൊറോണ  ബാധിച്ച രോഗികളിൽ എയ്ഡ്‌സിനുള്ള മരുന്ന്  പരീഷണം : രോഗിയുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെ മരുന്നുമാഫിയയുടെ ലാഭക്കൊതി

കൊറോണ ബാധിച്ച രോഗികളിൽ എയ്ഡ്‌സിനുള്ള മരുന്ന് പരീഷണം : രോഗിയുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെ മരുന്നുമാഫിയയുടെ ലാഭക്കൊതി

സ്വന്തം ലേഖകൻ

ജയ്പൂർ: കൊറോണ രോഗികളിൽ എച്ച്ഐവിക്കുള്ള മരുന്ന് പ്രയോഗിച്ച് ഇന്ത്യ, ജയ്പൂരിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന രണ്ട് ഇറ്റലിക്കാർക്കാണ് ലോപിനാവിർ, റിതോനാവിർ സംയുക്തം മരുന്നായി നൽകിയത്. മരുന്ന് നൽകുന്നതിന് മുമ്പ് രോഗികളുടെ അനുവാദം വാങ്ങിയെന്നും അധികൃതർ പറഞ്ഞു.

 

കൊറോണ രോഗികളിൽ എച്ച്ഐവി മരുന്ന് പ്രയോഗിക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി വാങ്ങിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ വർധൻ പറഞ്ഞു. നിയന്ത്രണങ്ങളോടെ അടിയന്തര ഘട്ടങ്ങളിൽ രോഗികളിൽ ഈ സംയുക്തം ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് ഹർഷ വർധൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുന്ന് ഫലിക്കുന്നുണ്ടോയെന്ന് പറയാനുള്ള സമയം ആയിട്ടില്ലെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഈ മരുന്ന് ചൈനയിൽ ഉപയോഗിച്ചിരുന്നു. എന്നാൽ ഈ മരുന്നിന് ചില പാർശ്വഫലങ്ങൾ ഉണ്ട് മുതിർന്ന ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നു.