
സ്വന്തം ലേഖകൻ
കൊല്ലം: മൊബൈല്‍ വിളിയും ടവര്‍ ലൊക്കേഷനും ഇല്ലെങ്കില്‍ കുറ്റവാളികളെ പിടിക്കാൻ കഴിയാത്ത സ്ഥിതിയിലായി പൊലീസ് സംവിധാനം . കേരളത്തിൽ അങ്ങോളമിങ്ങോളം കൊട്ടിഘോഷിച്ച് കോടികൾ മുടക്കി സ്ഥാപിച്ച എ ഐ ക്യാമറകൾ കൊണ്ട് നാടിന് യാതൊരു പ്രയോജനവുമില്ലന്ന് അബിഗേലിന്റെ തിരോധാനം തെളിയിച്ചു.
സീറ്റ് ബെൽറ്റും ഹെൽമറ്റും മാത്രം പതിയുന്ന ക്യാമറകൾ എന്തിന് വേണ്ടി സ്ഥാപിച്ചതാണെന്ന് ഇനിയെങ്കിലും സർക്കാർ പറയണം

Whatsapp Group 1 | Whatsapp Group 2 |Telegram Group
തട്ടികൊണ്ട് പോയവർ തന്നെ കുട്ടിയെ വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു പൊലീസിന് കണ്ടെത്താൻ.
ഇന്നലെ കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ വിളിയെത്തി.
അപ്പോഴെങ്കിലും അതിവേഗം ഉണര്‍ന്നിരുന്നുവെങ്കില്‍ പൊലീസിന് പ്രതികളെ പിടിക്കാമായിരുന്നു.
ദേശീയ പാതയിലുടനീളം എഐ ക്യാമറയുണ്ടെന്നാണ് വയ്‌പ്പ്. നിരവധി സിസിടിവി ക്യാമറകൾ പൊലീസ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് പറയുന്നത് എന്നാല്‍ റോഡിലെ ക്യാമറകളിലൊന്നും ആ കാറിന്റെ നമ്പര്‍ പതിഞ്ഞില്ല. കോടികൾ മുതൽ മുടക്കി സ്ഥാപിച്ച എ ഐ ക്യാമറ സർക്കാരിന് തന്നെ നാണക്കേടാവുകയാണ്.
അതുകൊണ്ട് തന്നെ കാര്‍ നമ്പര്‍ വ്യക്തമായി തെളിയുന്ന ചിത്രം പൊലീസിന് കിട്ടിയില്ല.
മൊബൈല്‍ ഫോണില്ലാതെ എന്ത് കുറ്റകൃത്യം നടത്തിയാലും കണ്ടെത്താൻ കഴിയില്ലെന്ന സ്ഥിതിയായി മാറി പൊലീസ് സംവിധാനം . മൊബൈല്‍ വിളിയും ടവര്‍ ലൊക്കേഷനും ഇല്ലെങ്കില്‍ കുറ്റവാളികളെ പിടിക്കാൻ കഴിയാത്ത പൊലീസായി കേരളാ പൊലീസ് മാറി.
ഒന്നും ഇല്ലായ്മയില്‍ നിന്നും പ്രതികളെ പിടിക്കാൻ കഴിവുള്ള സേനയായിരുന്നു മുൻപ് കേരളാ പൊലീസ്. പ്രത്യേകിച്ച് ലോക്കല്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍. എന്നാല്‍ രാഷ്ട്രീയ അതിപ്രസരത്തില്‍ പറഞ്ഞാല്‍ അനുസരിക്കുന്നവര്‍ മാത്രം പൊലീസ് സ്‌റ്റേഷനുകളില്‍ മതിയെന്ന നിലപാട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ എടുത്തപ്പോള്‍ മിടുക്കന്മാരെല്ലാം സ്‌റ്റേഷന് പുറത്തായി.
കുട്ടിയെ തട്ടിക്കൊണ്ടു പോയി എന്ന വിവരം കിട്ടിയപ്പോള്‍ ചെയ്യേണ്ടതൊന്നും പൊലീസ് ചെയ്തില്ല. വാഹന പരിശോധന നടത്തിയവര്‍ ആ വാഹനങ്ങളുടെ ഡിക്കി പോലും തുറന്നു നോക്കിയില്ല. എല്ലാ പരിശോധനയും ചാനല്‍ ക്യമാറയ്ക്ക് മുന്നിലെ പബ്ലിസിറ്റ് സ്റ്റണ്ടാണെന്ന വാദവും സജീവമാണ്.