സമൂഹമാധ്യമങ്ങളിൽ എഐ വീഡിയോകൾ തെറ്റിദ്ധരിപ്പിക്കുന്നു; നടപടി ആവശ്യപ്പെട്ട് പരാതി; തുടരന്വേഷണത്തിനായി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുൽഹമീദിന് പരാതി കൈമാറി

Spread the love

കോട്ടയം: സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന എഐ വീഡിയോ ഇടുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം.

മാതൃഭൂമി ബുധനാഴ്ച പ്രസിദ്ധീകരിച്ച ‘കാണുന്നതെല്ലാം നമ്പല്ലേ, എഐ നമ്പറാണ്’ വാര്‍ത്തയിലെ വീഡിയോ ചൂണ്ടിക്കാട്ടി പൊന്‍കുന്നം സ്വദേശി നല്‍കിയ പരാതിയില്‍ അടിയന്തര നടപടിയെടുക്കാന്‍ എഡിജിപിയെ പോലീസ് മേധാവി ചുമതലപ്പെടുത്തി. തുടരന്വേഷണത്തിനായി കോട്ടയം ജില്ലാപോലീസ് ചീഫിനും പരാതി കൈമാറി…….

ഗൂഗിളിന്റെ ടൂള്‍ ഉപയോഗിച്ച് ടെക്സ്റ്റ്, ശബ്ദം, ചലനങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് അശ്‌ളീലവാക്കുകളോടെയാണ് വീഡിയോ ചെയ്തിരിക്കുന്നത്. ഇത് ദൃശ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതുവഴി സമൂഹത്തിന് നല്‍കുന്ന സന്ദേശം അപകടകരമാണെന്നും വീഡിയോ പിന്‍വലിപ്പിക്കണമെന്നും പരാതിയിലുണ്ട്…….

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളും സാധാരണക്കാരും ഇത്തരം വീഡിയോകള്‍ സത്യമാണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ടെന്നും പരാതിയില്‍ പറയുന്നു.

നടപടിയെടുക്കും- ജില്ലാ പോലീസ് ചീഫ് 

വീഡിയോയുടെ ഉറവിടം കണ്ടെത്തി മേല്‍നടപടി സ്വീകരിക്കും. എഐയുടെ കാലത്ത് ഇതിലും പ്രശ്‌നമുള്ളത് വന്നുകൂടെന്നില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഇത്തരം വീഡിയോ നിറയുന്നു.

പത്രമാധ്യമങ്ങളില്‍ ഇത്തരം തെറ്റായ പ്രവണതയ്ക്ക് സാധ്യതയില്ല. സാമൂഹിക മാധ്യമങ്ങളില്‍ അപകടകരമായ പ്രവണതയുണ്ട്. – എ.ഷാഹുല്‍ ഹമീദ്, ജില്ലാ പോലീസ് ചീഫ്, കോട്ടയം.