
ഡൽഹി: എഐ ഉച്ചകോടിയിലെ ലോകനേതാക്കള്‍ പങ്കെടുക്കുന്ന നിർണായക പ്ലീനറി സെഷൻ ഇന്ന്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. 20 രാഷ്ട്രനേതാക്കളും 45 രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കും. എഐ ചിലരുടെ കുത്തക ആകരുതെന്നും ജനാധിപത്യ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്നത്തെ ഡൽഹി പ്രഖ്യാപനത്തില്‍ ഇത് ഉള്‍പ്പെടുത്തും.
രാവിലെ 9.30 ന് തുടങ്ങുന്ന പ്ലീനറി സെഷനില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. 20 രാഷ്ട്രനേതാക്കളും 45 രാജ്യങ്ങളിലെ മന്ത്രിമാരും മറ്റ് രാജ്യങ്ങളിലെ സഹമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സെഷനുകളില്‍ പങ്കെടുക്കും. ചർച്ചകള്‍ക്ക് ശേഷം സംയുക്ത പ്രഖ്യാപനം സമ്മേളനം അംഗീകരിക്കാനാണ് സാധ്യത.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓപ്പണ്‍ എഐ ചിലരുടെ കുത്തക ആകരുതെന്നാണ് ഇന്ത്യയുടെ നിർദേശം. എഐയില്‍ അന്താരാഷ്ട്ര സഹകരണത്തിനും ഊന്നല്‍ നല്‍കും. പ്രധാന കമ്പനികളുടെ സിഇഒമാരും ലോകനേതാക്കളും പങ്കെടുക്കുന്ന യോഗവും ഇന്ന് ചേരും. ഉച്ചകോടിക്കെത്തിയ നേതാക്കള്‍ക്ക് ഇന്നലെ നരേന്ദ്രമോദി അത്താഴവിരുന്ന് നല്‍കിയിരുന്നു.



