വിമാനയാത്രയിൽ ഭക്ഷണ വിതരണത്തിന് എഐ ; പുതിയ പരീക്ഷണത്തിനൊരുങ്ങി ജര്‍മ്മനി

Spread the love

വിമാന യാത്രയില്‍ എഐ സംവിധാനം ഉപയോഗപ്പെടുത്താന്‍ ജര്‍മ്മനി മുന്നൊരുക്കങ്ങൾ ആരംഭിച്ചു. വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഭക്ഷണ വിതരണത്തിനു എഐ സംവിധാനം കൊണ്ടുവരാനാണ് ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍ഡ പദ്ധതിയിടുന്നത്. വിമാനയാത്രകളിൽ വൻതോതിൽ ഭക്ഷണം പാഴാക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

യാത്രക്കാരുടെ ഭക്ഷണ ട്രേകൾ നിരീക്ഷിക്കുന്ന ക്യാമറ സജ്ജീകരിച്ച എഐ അധിഷ്ഠിത ട്രേ ട്രാക്കറാണ് പുതിയ സംവിധാനം. യാത്രക്കാർ ഏതെല്ലാം വിഭവങ്ങൾ തിരഞ്ഞെടുത്തു, എത്രത്തോളം ഭക്ഷണം കഴിച്ചു തുടങ്ങിയ വിവരങ്ങൾ ഇത് കണ്ടെത്തും. വിമാനയാത്രയ്ക്ക് ശേഷമുള്ള ട്രേകൾ പരിശോധിച്ച് ഏത് വിഭവങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയെന്നും, അത് ഏത് സീറ്റിൽ നിന്നാണെന്നും എഐ തിരിച്ചറിയും.

ഈ രീതിയിൽ യാത്രക്കാർക്ക് ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ മെനുവിൽ നിന്ന് ഒഴിവാക്കാൻ കഴിയുന്നതിനാൽ ഭക്ഷണപ്പാഴ് ഗണ്യമായി കുറയ്ക്കാമെന്ന് കരുതപ്പെടുന്നു. ഇതിനുമുമ്പ് ഇത്തിഹാദ് എയർവേസും സമാനമായ ആശയം മുന്നോട്ടുവച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group