എഐ ക്യാമറ: ‘വിഐപി’ നിയമലംഘകരും പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Spread the love

സ്വന്തം ലേഖിക

പാലക്കാട്: എഐ ക്യാമറ നിരീക്ഷണത്തില്‍ നിന്നും പിഴയീടാക്കുന്നതില്‍ നിന്നും വിഐപികളെ ഒഴിവാക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്.

വിഐപികളാണെങ്കിലും നിയമം ലംഘിച്ചാല്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത് സംബന്ധിച്ച്‌ പ്രത്യേക വിജ്ഞാപനമിറക്കില്ലെന്നാണ് എംവിഡി നിലപാട്.

വിവരാവകാശ പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് വകുപ്പ് നിലപാട് വ്യക്തമാക്കിയത്.