video
play-sharp-fill

എ ഐ ക്യാമറ ഉപയോഗിച്ച്‌ റോഡിലെ കുഴി പരിശോധിച്ചു കൂടേ…? സര്‍ക്കാര്‍ ഉടൻ  നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

എ ഐ ക്യാമറ ഉപയോഗിച്ച്‌ റോഡിലെ കുഴി പരിശോധിച്ചു കൂടേ…? സര്‍ക്കാര്‍ ഉടൻ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കുഴി എ ഐ ക്യാമറ ഉപയോഗിച്ച്‌ പരിശോധിച്ചൂകൂടെയെന്ന് ഹൈക്കോടതി.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.വിവിധ റോഡുകളില്‍ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് നിര്‍ദ്ദേശം. ഹര്‍ജിയില്‍ ഈ മാസം 26 ന് നിലപാടറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

റോഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ക്യാമറയുടെ പ്രയോജനത്തെയും അഴിമതിയാരോപണങ്ങളേയും രണ്ടായിത്തന്നെ കാണണം.

ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ നിരീക്ഷണം.