play-sharp-fill
സംസ്ഥാനത്ത് വീണ്ടും എ ഐ ക്യാമറകൾ പണി തുടങ്ങി: കെൽട്രോണിന് ആവശ്യമായ തുക സർക്കാർ നൽകിയതോടെ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ നോട്ടീസ് വീടുകളിലേക്ക്

സംസ്ഥാനത്ത് വീണ്ടും എ ഐ ക്യാമറകൾ പണി തുടങ്ങി: കെൽട്രോണിന് ആവശ്യമായ തുക സർക്കാർ നൽകിയതോടെ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ നോട്ടീസ് വീടുകളിലേക്ക്

 

തിരുവനന്തപുരം : ഗതാഗത നിയമ ലംഘനം കണ്ടുപിടിക്കാൻ സ്ഥാപിച്ച എ ഐ ക്യാമറകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചതായി റിപ്പോർട്ട്. ക്യാമറകളുടെ പ്രവർത്തനത്തിനായി കെൽട്രോണിന് നൽകേണ്ട തുകയുടെ മൂന്നു ഗഡുക്കളും സർക്കാർ നൽകിയതോടെ റോഡിൽ നിയമം ലംഘിക്കുന്നവർക്കുള്ള പെറ്റി നോട്ടീസ് വീണ്ടും അയച്ചു തുടങ്ങി.

 

കെൽട്രോണിന് തുക ലഭിക്കാത്തതിനെ തുടർന്ന് പിഴ ചുമത്തൽ നാലിലൊന്നായി കുറഞ്ഞിരുന്നു. 100 നിയമ ലംഘനം കണ്ടെത്തുമ്പോൾ 10-25 വരെ എണ്ണത്തിന് മാത്രമേ ഇത്രയും നാൾ പിഴ ചുമത്തിയിരുന്നുള്ളൂ.

 

നിയമ ലംഘനത്തിന്റെ പിഴ രേഖപ്പെടുത്തി വാഹനത്തിന്‍റെ ആർസി ഉടമയ്ക്ക് നോട്ടീസ് അയക്കുന്നത് കെൽട്രോൺ ജീവനക്കാരാണ്. സർക്കാരിൽ നിന്ന് പണം കിട്ടാത്തതിനാൽ കെൽട്രോൺ നിയമിച്ച കരാർ ജീവനക്കാരിൽ ഭൂരിഭാഗത്തെയും ജോലിയിൽ നിന്നും പിൻവലിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സെപ്റ്റംബർ മാസം മുതൽ സർക്കാർ കുടിശ്ശിക നൽകി തുടങ്ങിയത്. ഇതിനു പിന്നാലെ കൺട്രോൾ റൂമുകൾ സജീവമായി. ക്യാമറകൾ 24 മണിക്കൂറും മിഴി തുറന്ന് നിയമം ലംഘിക്കുന്നവരുടെ ചിത്രം ഉൾപ്പെടെ കൺട്രോൾ റൂമുകളിലെത്തിച്ചു.