
നിയമപാലകര്‍ക്കും നിയമം ബാധകം ; നാട്ടുകാരെ പെറ്റി അടിക്കുന്ന പൊലീസിനും കിട്ടി എ.ഐ കാമറ വഴി പെറ്റി ; സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രക്കാണ് പെറ്റി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നാട്ടുകാരെ പെറ്റി അടിക്കുന്ന പൊലീസിനും കിട്ടി എ.ഐ കാമറ വഴി പെറ്റി. സീറ്റ് ബെല്‍റ്റ് ധരിക്കാതെയുള്ള യാത്രക്കാണ് പെറ്റി വന്നത്. തിരുവനന്തുപരം ജില്ലയിലെ കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിലെ ജീപ്പുകള്‍ക്കാണ് പിഴ നോട്ടീസ് കിട്ടിയത്.
ഹെല്‍മറ്റോ സീറ്റ് ബല്‍റ്റോ ഇടാതെ പോകുന്ന സാധാരണക്കാരനെ ഓടിച്ചിട്ട് പിടിച്ചായാലും പെറ്റി അടിക്കുന്നവരാണ് പൊലീസ്. ഇതേ നിയമപാലകര്‍ക്കും നിയമം ബാധകമാണ്. എഐ കാമറ സ്ഥാപിച്ചപ്പോള്‍ സീറ്റ് ബെല്‍റ്റ് എല്ലാവരും ധരിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞ് സവാരി നടത്തിയ പൊലീസുകാര്‍ക്കാണ് എഐ പണി കൊടുത്തത്. കാട്ടാക്കട സ്റ്റേഷനിലെ KL-01-CH 6897 ജീപ്പിന് ജൂണ്‍ 16നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിഴയിട്ടത്. മലയിൻകീഴ് സ്റ്റേഷനിലെ KL-01-BW 5623 ജീപ്പിന് ജൂണ്‍ 27നാണ് ഡ്രൈവറും കോ പാസഞ്ചറും സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന് പിടിവീണത്. ഇതിന് ഇതുവരെ പെറ്റി അടച്ചതായി വിവരമില്ല.