
എ ഐ ക്യാമറ കേസ്; കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ല; പ്രതിപക്ഷത്തിന്റെ ഹര്‍ജി തള്ളിയെന്ന് മന്ത്രി ആന്റണി രാജു
സ്വന്തം ലേഖിക
തിരുവനന്തപുരം: റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയെന്നും പ്രതിപക്ഷത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്ന് കോടതിയ്ക്ക് ബോദ്ധ്യപ്പെട്ടു. അതിനാലാണ് എ ഐ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയത്.
ഹര്‍ജിക്കാരുടെ ആരോപണം വിശ്വസനീയമാണെന്ന് തോന്നിയിരുന്നെങ്കില്‍ ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുമായിരുന്നു. പ്രഥമദൃഷ്ടിയാ ഹര്‍ജിയില്‍ ഇടപെടേണ്ട യാതൊന്നും കോടതി കാണാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ഹര്‍ജി തള്ളിയതെന്നും മന്ത്രി പറഞ്ഞു.