play-sharp-fill
വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാൻ മറക്കേണ്ട ; എ.ഐ. ക്യാമറകള്‍ വീണ്ടും പണി തുടങ്ങി ; വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ എത്തി ; വീണ്ടും സജീവമായത് കെല്‍ട്രോണിനു നല്‍കാനുള്ള തുക സർക്കാർ കൈമാറിയതോടെ ; റോഡിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ക്യാമറകള്‍ പ്രവർത്തിപ്പിച്ച്‌ അനാവശ്യ പിഴകള്‍ക്ക് ഇടയാക്കുകയാണെന്ന് യാത്രക്കാരുടെ പരാതിയും

വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാൻ മറക്കേണ്ട ; എ.ഐ. ക്യാമറകള്‍ വീണ്ടും പണി തുടങ്ങി ; വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ എത്തി ; വീണ്ടും സജീവമായത് കെല്‍ട്രോണിനു നല്‍കാനുള്ള തുക സർക്കാർ കൈമാറിയതോടെ ; റോഡിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ക്യാമറകള്‍ പ്രവർത്തിപ്പിച്ച്‌ അനാവശ്യ പിഴകള്‍ക്ക് ഇടയാക്കുകയാണെന്ന് യാത്രക്കാരുടെ പരാതിയും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എ.ഐ. ക്യാമറകള്‍ വീണ്ടും പണി തുടങ്ങി. വാഹനയാത്രക്കാർക്കു പിഴകള്‍ വന്നുതുടങ്ങി. സീറ്റ്ബെല്‍റ്റും ഹെല്‍മെറ്റും തുടങ്ങി മഞ്ഞവര തെറ്റിക്കുന്നവർക്കുവരെ വൻ തുക പിഴ ചുമത്തിക്കൊണ്ടുള്ള സന്ദേശങ്ങളാണ് വന്നുതുടങ്ങിയത്. ഏഴുദിവസത്തിനകം പിഴ ഒടുക്കിയില്ലെങ്കില്‍ കോടതിക്കു കൈമാറും എന്ന അറിയിപ്പുമുണ്ട്. കെല്‍ട്രോണിനു നല്‍കാനുള്ള തുക സർക്കാർ കൈമാറിയതോടെയാണ് വീണ്ടും ക്യാമറകള്‍ പ്രവർത്തിക്കാനും ഗതാഗതലംഘനങ്ങള്‍ കണ്ടെത്താനും തുടങ്ങിയത്.

ഇടക്കാലത്ത് സാങ്കേതികപ്രശ്നങ്ങളും മറ്റും കാരണം എ.ഐ. ക്യാമറകള്‍ വഴിയുള്ള പിഴ മന്ദഗതിയിലായിരുന്നു. മഞ്ഞ ലൈറ്റ് തെളിഞ്ഞിരിക്കേ വാഹനം മുന്നോട്ടെടുത്തതിനും സീബ്രാലൈനില്‍ കയറ്റി നിർത്തിയതിനുമൊക്കെ മൂവായിരം രൂപ പിഴയീടാക്കിയതായി പലരും പരാതിപ്പെടുന്നു. ക്യാമറകള്‍ പ്രവർത്തിക്കാതിരുന്ന സമയം നഗരത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ ഏറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞയാഴ്ചമുതല്‍ പിഴ ഈടാക്കിക്കൊണ്ടുള്ള സന്ദേശങ്ങള്‍ മൊബൈല്‍ഫോണില്‍ വന്നുതുടങ്ങിയപ്പോഴാണ് വീണ്ടും പ്രവർത്തനമാരംഭിച്ച വിവരം അറിയുന്നത്. എസ്.എം.എസ്. ആയി ലഭിക്കുന്ന ലിങ്കില്‍ കയറി ചെലാൻ നമ്ബർ ടൈപ്പ് ചെയ്താല്‍ ഓണ്‍ലൈനായി പിഴ അടയ്ക്കാം. ഏഴുദിവസത്തിനകം അടയ്ക്കാത്തവരുടെ പിഴയാണ് വെർച്വല്‍ കോടതിയിലേക്കു കൈമാറുന്നത്.

അതേസമയം അറിയിപ്പുകള്‍ വൈകി വരുന്നതിനാല്‍ പലർക്കും പിഴ ഒടുക്കാൻ കഴിയാത്തതായി പരാതികളുണ്ട്. എസ്.എം.എസ്. ലഭിച്ചശേഷം പിഴയടയ്ക്കാൻ നോക്കുമ്ബോഴാണ് പലരും ഏഴുദിവസത്തെ സമയപരിധി കഴിഞ്ഞുവെന്ന് അറിയുന്നത്. നഗരത്തിലെ പല പ്രധാന കവലകളിലും സിഗ്നല്‍ സംവിധാനം മുൻ മാസങ്ങളില്‍ പണിമുടക്കിയിരുന്നു. സ്മാർട്ട്സിറ്റി റോഡുപണിയുടെ ഭാഗമായി പലയിടത്തും വണ്‍വേ സംവിധാനം ഇല്ലാതെയായി. പലയിടത്തും റോഡിലെ വരകള്‍ മായ്ഞ്ഞുപോവുകയും ചെയ്തു.

റോഡിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ക്യാമറകള്‍ പ്രവർത്തിപ്പിച്ച്‌ അനാവശ്യ പിഴകള്‍ക്ക് ഇടയാക്കുകയാണെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.