
‘നിങ്ങള്‍ പിണറായി സർക്കാരിൻ്റെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്; 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാന്‍ കാത്തിരിക്കുന്നു’; റോഡ് ക്യാമറ സംവിധാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്….!
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന പാതകളിലെ ഗതാഗത നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുന്നതിനായി സ്ഥാപിച്ച റോഡ് ക്യാമറ സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങിയതിനു പിന്നാലെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്.
‘നിങ്ങള്‍ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്’ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പുതിയ മുഖം നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ ഐ ക്യാമറ വിവാദത്തില്‍ കടുത്ത ആരോപണങ്ങള്‍ ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്ന വരികളാണു പോസ്റ്ററിലുള്ളത്.
”നിങ്ങള്‍ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിന് അപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു” എന്നാണ് ബോര്‍ഡിലുള്ളത്.
യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയാണു ബോര്‍ഡ് സ്ഥാപിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിഷേധ ബോര്‍ഡിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചിട്ടുണ്ട്.