എഐ ക്യാമറ: പ്രവര്‍ത്തന മാതൃകയില്‍ അടക്കം മാറ്റം വരുത്തി; സര്‍ക്കാര്‍ ഇറക്കിയത് ആറ് ഉത്തരവുകള്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ എഐ ക്യാമറ കരാറില്‍ സര്‍വ്വത്ര ആശയക്കുഴപ്പം.

പദ്ധതിയുടെ പ്രവര്‍ത്തന മാതൃകയില്‍ അടക്കം മാറ്റം വരുത്തി പല കാലങ്ങളിലായി ആറ് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഒടുവില്‍ കോടികള്‍ മുടക്കി റോഡിലായ പദ്ധതി ഇനി ഉപേക്ഷിക്കാനാകില്ലെന്ന് ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പരിഗണിച്ച മന്ത്രിസഭാ യോഗം വീഴ്ചകളെല്ലാം സാധൂകരിച്ച്‌ അനുമതി നല്‍കുകയായിരുന്നു.

ഗതാഗത നിയമ ലംഘനം പിടികൂടാന്‍ 2018 ല്‍ ബി ഒ ടി മാതൃകയില്‍ കെല്‍ട്രോണ്‍ പദ്ധതി തയ്യാറാക്കിയതോടെയാണ് എഐ ക്യാമറകളെ കുറിച്ച്‌ ചര്‍ച്ചകളാരംഭിക്കുന്നത്. 2019ലാണ് ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്.

സര്‍ക്കാരിന് മുതല്‍ മുടക്കില്ലാതെ ക്യാമറകള്‍ സ്ഥാപിച്ച ശേഷം പിഴത്തുകയില്‍ നിന്നും അഞ്ചു വര്‍ഷം കൊണ്ട് ചെലവായ പണം തിരിച്ചു പിടിക്കുന്നതായിരുന്നു ആദ്യ മോഡല്‍. കെല്‍ട്രോണിന് നേരിട്ട് ടെണ്ടര്‍ വിളിച്ച്‌ സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാമായിരുന്നു.

എന്നാല്‍ ധനവകുപ്പും, ധനവകുപ്പിന്റെ സാങ്കേതിക പരിശോധന വിഭാഗവും നടത്തിയ പരിശോധനക്ക് പിന്നാലെ 2020 ല്‍ കെല്‍ട്രോണിനെ പ്രൊജക്‌ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റാക്കി മാറ്റി. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.