play-sharp-fill
എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും; ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതയോഗം ചേരും

എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും; ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതയോഗം ചേരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതയോഗം ചേരും.

എഐ ക്യാമറ ഉപയോഗിച്ചുള്ള പിഴ ഈടാക്കൽ മരവിപ്പിച്ചത് ജൂൺ നാലുവരെ നീട്ടാൻ ഈ മാസം 10 ന് ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചിരുന്നു. ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾ കുട്ടിയേയും കൊണ്ടുപോയാൽ പിഴ ഈടാക്കേണ്ടെന്നാണ് ധാരണ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളേയും കൊണ്ടുപോകുന്നതിൽ ഇളവു തേടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. ഒരു നിയമലംഘനത്തിന് ഒന്നിൽ കൂടുതൽ ക്യാമറ പിഴ ഈടാക്കുന്ന രീതിയിലും ഇളവു വരുത്തുന്ന കാര്യവും യോഗത്തിൽ ചർച്ചയാകും.

എഐ ക്യാമറ ഇടപാടിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൽ ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ ജൂൺ അഞ്ചു മുതൽ പിഴ ഈടാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. ഇക്കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ ഇന്നത്തെ യോഗത്തിൽ അറിയിക്കും.

Tags :