എഐ ക്യാമറയിൽ ഇന്ന് പതിഞ്ഞത് 28,891 നിയമ ലംഘനങ്ങൾ; നോട്ടീസ് നാളെ മുതൽ ; ഏറ്റവും കൂടുതൽ നിയമ ലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിൽ; കുറവ് മലപ്പുറത്തും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറകളിൽ ഇന്ന് പതിഞ്ഞ നിയമ ലംഘനങ്ങൾ നിരവധി. ഇന്ന് എട്ടു മണിമുതൽ ലാണ് പദ്ധതി സംസ്ഥാനത്ത് നടപ്പിൽ വന്നത്. ആദ്യ ഒൻപത് മണിക്കൂറിലെ കണക്കനുസരിച്ച് 28,891 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണിത്. നിയമം ലംഘിച്ചവർക്കുള്ള നോട്ടീസ് നാളെ മുതൽ അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റവും കൂടുതൽ നിയമ ലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ജില്ലയിൽ മാത്രം 4778 നിയമ ലംഘനങ്ങളാണ് പിടികൂടിയത്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. 545 നിയമ ലംഘനങ്ങൾ മാത്രമാണ് മലപ്പുറത്ത്.
Third Eye News Live
0