എഐ വികസനത്തിന് പണമില്ല; 30000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെക് ഭീമൻ ഓറക്കിള്‍

Spread the love

കാലിഫോര്‍ണിയ: പ്രമുഖ അമേരിക്കന്‍ ടെക് ഭീമനായ ഓറക്കിള്‍ കൃത്രിമ ബുദ്ധി (എഐ) ഡാറ്റാ സെന്‍ററുകളുടെ വികസനത്തിന് പണം കണ്ടെത്തുന്നതിനായി 20,000 മുതല്‍ 30,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

video
play-sharp-fill

ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കായ ടി ഡി കോവൻ തയ്യാറാക്കിയ ഗവേഷണ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് സിഐഒ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ബാങ്കുകള്‍ ഓറക്കിളിന്‍റെ എഐ ഡാറ്റാ സെന്‍റർ വിപുലീകരണ പദ്ധതികളില്‍ നിന്ന് നിക്ഷേപം പിൻവലിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ചില ബിസിനസ് യൂണിറ്റുകള്‍ വില്‍ക്കാനും കമ്പനി ആലോചിക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഇതിലൂടെ എട്ട് മുതല്‍ 10 ബില്യണ്‍ ഡോളർ വരെ ഫ്രീ ക്യാഷ് ഫ്ലോ ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group