തുറമുഖ ഉദ്ഘാടനത്തിൽ നിന്നും ആരെയും മാറ്റി നിര്‍ത്തിയിട്ടില്ല; ആരെയെങ്കിലും വിട്ടുപോയെങ്കില്‍ പരിശോധിക്കും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Spread the love

 

 

സ്വന്തം ലേഖിക

video
play-sharp-fill

 

തിരുവനന്തപുരം: തുറമുഖ ഉദ്ഘാടനത്തിൽ നിന്നും ആരെയും മാറ്റി നിര്‍ത്തിയിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആരെയെങ്കിലും വിട്ടുപോയെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ലത്തീന്‍ സഭ ഉന്നയിച്ച എട്ട് കാര്യങ്ങളില്‍ ഏഴും അംഗീകരിച്ചു. പദ്ധതി നിര്‍ത്തിവെക്കണമെന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. സര്‍ക്കാരിനിത് ഏതെങ്കിലും തരത്തിൽ പ്രശ്‌നം ഉണ്ടെങ്കില്‍ ഏത് ഘട്ടത്തിലും ചര്‍ച്ചക്ക് തയ്യാറാണ്. കേരളത്തിലെ ജനങ്ങള്‍ ഏറെക്കാലം മനസില്‍ തലോലിച്ച സ്വപ്നം നാളെ വിഴിഞ്ഞത്ത് സാക്ഷാത്കരിക്കും. മത്സ്യ തൊഴിലാളികള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ത്യയുടെ തന്നെ പുരോഗതിയുടെ പദ്ധതി ഏറ്റവും പ്രയോജനം ലഭിക്കുക മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിഴിഞ്ഞം തുറമുഖത്തിന്റെ സുരക്ഷാ ചുമതല സിഐഎസ്‌എഫിന് ഉടന്‍ കൈമാറും. ഇത് സംബന്ധിക്കുന്ന പ്രാരംഭ നടപടികള്‍ പുരോഗമിക്കുകയാണ്. ആദ്യ കപ്പല്‍ എത്തിയതിന്റെ ഭാഗമായി വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് തുറമുഖത്ത് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ഡെപ്യൂട്ടി കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ 400-ല്‍ പരം പൊലീസുകാരെയാണ് തുറമുഖ കവാടത്തിലും പരിസരത്തുമായി വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.