
അഹമ്മദാബാദ്: രമേശ് വിശ്വാസ് കുമാറിന് ഇത് രണ്ടാം പിറവി. കണ്ണ് തുറന്നപ്പോൾ ചുറ്റിലും ശവശരീരങ്ങൾ എഴുന്നേറ്റ് ഓടാൻ തോന്നി. ബ്രിട്ടീഷ് പൗരത്വമുളള ഇന്ത്യന്‍ വംശജനാണ് രമേശ് വിശ്വാസ് കുമാര്‍. വിമാനം കത്തിയമരും മുന്‍പ് എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തേക്ക് ചാടിയാണ് രമേശിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍.
20 വര്‍ഷമായി കുടുംബത്തോടൊപ്പം ലണ്ടനില്‍ താമസിക്കുകയാണ് രമേശ് വിശ്വാസ്. ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. നാട്ടിലുളള കുടുംബത്തെ കാണാനായാണ് അദ്ദേഹം ഇന്ത്യയിലേക്ക് അവധിക്ക് എത്തിയത്. തിരികെ ലണ്ടനിലേക്ക് പോകാനുളള യാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. സഹോദരനും രമേശിന് ഒപ്പം വിമാനത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
എല്ലാം വളരെ പെട്ടെന്ന് ആയിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന രമേശ് പറയുന്നു. 30 സെക്കന്‍ഡിനുളളില്‍ വിമാനം തകര്‍ന്നു. പുറത്തേക്ക് എടുത്ത് ചാടുകയായിരുന്നു. സഹോദരനെ കണ്ടെത്താന്‍ സാധിച്ചില്ല. ചുറ്റും കണ്ടത് മൃതദേഹങ്ങള്‍ ആണെന്നും രമേശ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീണിടത്ത് നിന്നും താന്‍ എഴുന്നേറ്റ് ഓടുകയായിരുന്നു. അതിനിടെ ആരോ തന്നെ പിടിച്ച് നിര്‍ത്തി, ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാണ് രമേശ് ഇപ്പോഴുളളത്.