അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു; 198 പേരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി; വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയര്‍ ഇന്ത്യ സിഇഒ

Spread the love

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ എയ‌ർ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരില്‍ 215 പേരുടെ ഡിഎൻഎ സാമ്പിളുകള്‍ പരിശോധിച്ച്‌ തിരിച്ചറിഞ്ഞതായി അഹമ്മദാബാദ് സിവില്‍ ആശുപത്രി സൂപ്രണ്ട് രാകേഷ് ജോഷി.

ഇതില്‍ 198 പേരുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറി. ഇതില്‍ 149 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസുകാരും 32 പേർ ബ്രിട്ടീഷുകാരും ഒരു കനേഡിയക്കാരനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

15 പേരുടെ മൃതദേഹങ്ങള്‍ വിമാനമാർഗവും 183 പേർ റോഡ് മാർഗവും ആംബുലൻസുകള്‍ വഴി അയച്ചതായും അദ്ദേഹം കൂട്ടിച്ചേ‌ർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമാനാപകടത്തില്‍ മരിച്ച 222 പേരെയാണ് ഇതു വരെ ആകെ തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് അഹമ്മദാബാദ് പൊലീസ് കമ്മീഷണർ ജിഎസ് മാലിക് പറഞ്ഞു. ഇതില്‍ ഡിഎൻഎ സാമ്പിളുകള്‍ അടിസ്ഥാനമാക്കി 214 പേരും അല്ലാതെ 8 പേരെയുമാണ് തിരിച്ചറിഞ്ഞത്. ഇവരുടെയെല്ലാം മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.