അഹമ്മദാബാദ് വിമാന ദുരന്തം: നാല് പേരെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസ്; മരിച്ച 80 പേരെ തിരിച്ചറിഞ്ഞു; മലയാളി രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് പുറത്തു വന്നേക്കും; വിജയ് രൂപാണിയുടെ സംസ്കാരം ഇന്ന്

Spread the love

ഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രദേശവാസികളായ നാലു പേരെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്.

video
play-sharp-fill

ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു പേരെയാണ് കാണാതായത്.

ഇവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകള്‍ ശേഖരിച്ചു. മരിച്ചവരില്‍ ഇതുവരെ 80പേരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരിച്ചറിഞ്ഞതില്‍ 33 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കി. വിമാന അപകടത്തില്‍ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

വിമാന അപകടത്തില്‍ 274 പേരാണ് മരിച്ചതെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. കൂടുതല്‍ പേരുടെ ഡിഎൻഎ പരിശോധന ഇന്ന് പൂർത്തിയാകും. അപകടത്തില്‍ മരിച്ച മലയാളി രഞ്ജിത നായരുടെ ഡിഎൻഎ ഫലം ഇന്ന് പുറത്തു വന്നേക്കും. അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്നും തുടരും.