അച്ഛൻ പൊട്ടിയല്ലോ?, ‘അയിന്’?, കൃഷ്ണകുമാറിന്റെ തോൽവിയോടെ മക്കളുടെ സോഷ്യൽമീഡിയ പേജ് ലക്ഷ്യമിട്ട് ഹേറ്റർമാർ, പരിഹാസങ്ങൾക്ക് കിടിലൻ മറുപടിയുമായി അഹാന

Spread the love

കൊല്ലം: ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇത്തവണ കൊല്ലത്ത് ബിജെപി സീറ്റിൽ മത്സരിച്ചത് നടൻ കൃഷ്‌ണകുമാർ ആണ്. ഇവിടെ യുഡിഎഫ് സീറ്റ് ഉറപ്പിച്ച് കഴിഞ്ഞു. എൻ കെ പ്രേമചന്ദ്രനോടും മുകേഷിനോടും മത്സരിച്ച് മൂന്നാം സ്ഥാനത്ത് ഒതുങ്ങുകയായിരുന്നു കൃഷ്ണകുമാർ.

പ്രചാരണത്തിനായി കുടുംബത്തെപോലും താരം രം​ഗത്തിറക്കിയിരുന്നു. പൊതുവേ രാഷ്ട്രീയ രംഗത്ത് അഭിപ്രായ പ്രകടനങ്ങൾ പ്രകടിപ്പിക്കാത്ത ആളായ നടിയും കൃഷ്ണകുമാറിന്റെ മകളുമായ അഹാനയും പ്രചരണത്തിന് ഇറങ്ങിയിരുന്നു. സിനിമാ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായ മക്കൾ എല്ലാവരും തന്നെ പ്രചരണത്തിനായി കൃഷ്ണകുമാറിന്റെ കൂടെതന്നെ ഉണ്ടായിരുന്നു.

എന്നാൽ, അച്ഛൻ പരാജയപ്പെട്ടതോടെ ഹേറ്റർമാർ മക്കളുടെ സോഷ്യൽ മീഡിയ പേജുകളിൽ കമന്റുകളും സന്ദേശങ്ങളും കൊണ്ട് നിറയ്ക്കുകയാണ്. മോശം പ്രതികരണങ്ങൾക്ക് അഹാന നല്ല കിടിലൻ മറുപടിയും ഹേറ്റർമാർക്ക് നൽകുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അച്ഛൻ പൊട്ടിയല്ലോ? എന്ന സന്ദേശത്തിന് ‘അയിന്’ എന്ന മറുപടിയാണ് അഹാന നൽകിയത്. സന്ദേശം അയച്ച ആളുടെ പ്രൊഫെെൽ പിക്ച്ചറും പേരും മറച്ചാണ് അഹാന സ്റ്റോറി ഇട്ടിരിക്കുന്നത്. അഹാനയുടെ ഒരു വർക്ക്‌ഔട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയ്ക്കാണ് ഇയാൾ ഇങ്ങനെ ഒരു സന്ദേശം അയച്ചിരിക്കുന്നത്.

താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചത്. അഹാനയ്ക്ക് മാത്രമല്ല ദിയ കൃഷ്ണക്ക് എതിരെയും പിതാവ് തോറ്റതിന് പിന്നാലെ പരിഹാസം ഉയരുന്നുണ്ട്.