മിക്കപ്പോളും വിദേശയാത്രകൾ, ഓരോ യാത്രക്കും ചിലവഴിക്കുന്നത് ലക്ഷങ്ങൾ ; ചിലവുകൾ മക്കൾ വഹിക്കാറുണ്ടോ?

Spread the love

നടൻ കൃഷ്ണകുമാറും സിന്ധുവും നാല് പെണ്‍മക്കളും പ്രേക്ഷകർക്ക് കുടുംബാംഗങ്ങളെപ്പോലെയായി മാറിയിരിക്കുന്നു. എല്ലാവര്‍ക്കും യുട്യൂബ് ചാനലുകലുണ്ട് എന്നാൽ കൃത്യമായ ഇടവേളകളില്‍ മുടങ്ങാതെ വീഡിയോ പങ്കുവെച്ച്‌ ആരാധകരെ കൂടുതൽ നേടിയത് സിന്ധു കൃഷ്ണയാണ്.

കൃഷ്ണകുമാർ സിനിമയും രാഷ്ട്രീയവുമെല്ലാമായി എപ്പോഴും തിരക്കിലായതിനാല്‍ സിന്ധു തന്നെയാണ് കുടുംബകാര്യങ്ങൾക്കും മക്കളുടെ കാര്യങ്ങള്‍ക്കും വേണ്ടി ഓടി നടക്കുന്നത്. ഇപ്പോഴിതാ മക്കളെ കുറിച്ച്‌ സിന്ധു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

മക്കൾ സമ്പാദിച്ച് തുടങ്ങുന്നതിന് മുമ്പ് വരെ ഞങ്ങൾ തന്നെയാണ് എല്ലാ ചിലവും നോക്കിയിരുന്നത്. പിന്നീട് എല്ലാവരും സമ്പാദിച്ച് തുടങ്ങിയപ്പോള്‍ ഒരു ഷെയര്‍ വീട്ടിലെ ആവശ്യങ്ങള്‍ക്കായി നല്‍കി തുടങ്ങി. അവരവര്‍ക്ക് പറ്റുന്നതുപോല അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കോണ്‍ട്രിബ്യൂഷന്‍ ഇപ്പോള്‍ കുട്ടികള്‍ ചെയ്യുന്നത്. അത് വളരെ നല്ലതാണ്. നാല് പിള്ളേരും കോണ്‍ട്രിബ്യൂട്ട് ചെയ്യാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങള്‍ യാത്രകള്‍ പോകുമ്പോൾ എങ്ങനെയാണ്? ആരാണ് യാത്രയുടെ ചിലവ് വഹിക്കുന്നത്? ഒരാളാണോ പണം മുടക്കുന്നത്? അതോ എല്ലാവരും ചേര്‍ന്നാണോ എന്നൊക്കെ പലരും എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്.ഞങ്ങള്‍ എല്ലാവരും തുല്യമായി പണം ഇടാറുണ്ട് എന്നതാണ് സത്യം. പിന്നെ പണം കുറവുള്ളയാളെ കൂടുതല്‍ പണമുള്ളയാള്‍ സഹായിക്കും. അങ്ങനെയുള്ള അഡജസ്റ്റ്‌മെന്റുകള്‍ നടക്കാറുണ്ട്. അതുപോലെ വീട്ടിലെ ചിലവുകള്‍ക്ക് വേണ്ടി എല്ലാവരും ഒരു നിശ്ചിത തുക മാസത്തിന്റെ തുടക്കത്തില്‍ തന്നെ തരും. എല്ലാവരും സമ്പാദിക്കുന്നവരായതിനാൽ എല്ലാവരും ഷെയറിടുന്നതാണ് നല്ലതെന്ന് തോന്നുന്നു. എല്ലാവര്‍ക്കും അതാണ് സൗകര്യവും. അതിനാല്‍ തന്നെ എല്ലാവര്‍ക്കും അത്യാവശ്യം പണം സമ്പാദിക്കാനും പറ്റും.