
കോട്ടയം : കൃഷിയെക്കുറിച്ചും കാർഷിക ജോലികളെക്കുറിച്ചുമറിയാൻ വിദ്യാർഥികൾ പാടത്തേക്ക്. കുടമാളർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും ബിഎഡ് കോളേജിലെയും എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് വിദ്യാർഥികൾ കർഷകർക്കൊപ്പം പാടത്തിറങ്ങിയത്.
ഇരവീശ്വരം പാടശേഖരത്ത് കർഷകർക്കൊപ്പം വിദ്യാർഥികൾ നെൽവിത്ത് വിതച്ചു.
എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർമാരായ സജി കെ. മാർക്കസ്, വീണാ കെ. നമ്പ്യാർ, പാടശേഖരക്കമ്മിറ്റി പ്രസിഡന്റ് കോട്ടയം മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം മുൻ മേധാവി എസ്. പുഷ്കല, സെക്രട്ടറി ജയചന്ദ്രൻ, കൺവീനർ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



