video
play-sharp-fill
ജോലിക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത ക്യഷി ഒാഫീസറെ തുപ്പുക്കാരി ചൂലിന് തല്ലി.

ജോലിക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത ക്യഷി ഒാഫീസറെ തുപ്പുക്കാരി ചൂലിന് തല്ലി.

സ്വന്തം ലേഖകൻ

കൊട്ടാരക്കര: കൊട്ടാരക്കര കൃഷി ഓഫീസിൽ വനിതാ അസിസ്റ്റന്റ് കൃഷി ഓഫീസറെയാണ് താത്കാലിക സ്വീപ്പർ ജീവനക്കാരി ചൂല് കൊണ്ട് തല്ലിയത്. ഓഫീസർ ജീവനക്കാരിക്കെതിരെ ജില്ലാ മേധാവിക്ക് പരാതി നൽകുകയും ജോലിയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്തതിനുമാണ് തൂപ്പുകാരി ഇത്തരത്തിൽ പ്രതികരിച്ചത്. വൈകിയെത്തിയതെന്തിനാണെന്ന് ചോദിച്ചയുടൻ തൂപ്പുകാരി ഓഫീസറോട് ചൂടാവുകയായിരുന്നു. പിന്നീട് ആ വാക്കുതർക്കം കൈയ്യാങ്കളിയിലുമെത്തി. കലികൊണ്ട് വിറച്ച ജീവനക്കാരി കൈയ്യിലിരുന്ന ചൂലെടുത്ത് ഓഫീസറെ തല്ലുകയായിരുന്നു. എന്നാൽ ഓഫീസർ പരാതി നൽകിയതിനെ തുടർന്ന് ഓഫീസിൽ ഇരുവരും വീണ്ടും വാക്കുതർക്കമായി. തുടർന്ന് തൂപ്പുകാരി ഓഫീസറെ ചെരുപ്പുകൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ വനിതാ കൃഷി ഓഫീസർക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വിവരമറിഞ്ഞ കൃഷി ഓഫീസർ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും ഇവർ സ്ഥലത്തെത്തി വിവരശേഖരണം നടത്തുകയും പാർട്ട് ടൈം ജീവനക്കാരിയെ താത്കാലികമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.