
ഉദയംപേരൂർ: സോഷ്യല്‍മീഡിയയിലെ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തന്റെ പേജിലൂടെ വിശേഷങ്ങളൊന്നും പങ്കിടാറില്ലെങ്കിലും അഭിമുഖങ്ങളിലെല്ലാം താരമാണ് അദ്ദേഹം. പറയുന്ന കാര്യങ്ങളെല്ലാം പെട്ടെന്ന് തന്നെ ചര്‍ച്ചയായി മാറാറുണ്ട്. അഭിനയവും നിര്‍മ്മാണവും സംവിധാനവുമൊക്കെയായി സജീവമാണ് ധ്യാന്‍.
എന്നാൽ ഇപ്പോഴിതാ അച്ഛന്‍ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്ന് താരവും കൃഷിയിലേക്ക് കാലെടുത്തുവെക്കാൻ ഒരുങ്ങുകയാണ് . കണ്ടനാട് പുന്നച്ചാലിലെ പാടശേഖരത്തില്‍ ധ്യാനിന്റെ നേതൃത്വത്തില്‍ലാണ് ഇക്കൊല്ലം നെല്‍കൃഷിക്ക് വിത്ത് വിതയ്ക്കുന്നത്.
ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ഏറെ വര്‍ഷങ്ങളായി ഇവിടെ നെല്‍കൃഷി ചെയ്തുവന്നത്. ചൊവ്വാഴ്ചയാണ് വിത്ത് വിതയ്ക്കല്‍. ഇതിനായി പാടശേഖരം ഉഴുത് ഒരുക്കിക്കഴിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുന്നച്ചാല്‍ പാടശേഖരത്തിന് ചേര്‍ന്നു തന്നെയാണ് ശ്രീനിവാസന്‍ കുടുംബസമേതം താമസിക്കുന്നതും. സാജു കുര്യന്‍, മനു ഫിലിപ്പ് എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. 80 ഏക്കറിലാണ് ഇത്തവണ നെല്‍കൃഷി ചെയ്യുന്നതെന്ന് മനു ഫിലിപ്പ് പറഞ്ഞു.
ഉദയംപേരൂര്‍ പഞ്ചായത്ത്, കൃഷിഭവന്‍, എംഎഫ്‌സി ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10-ന് നടക്കുന്ന വിത മഹോത്സവം ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും. ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി അധ്യക്ഷയാകും. ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, മണികണ്ഠന്‍ ആചാരി, മധ്യ കേരള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്ബനി ഫൗണ്ടര്‍ ജോര്‍ജ് കുളങ്ങര എന്നിവര്‍ മുഖ്യാതിഥികളാകും.