play-sharp-fill
ബി.ജെ.പിയെ വെട്ടിലാക്കി നിയമസഭയിലെ ഏക അംഗം ; കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് രാജഗോപാൽ : കാർഷിക നിയമത്തിനെതിരെ എതിർപ്പില്ലാതെ പ്രമേയം പാസാക്കി നിയമ സഭ

ബി.ജെ.പിയെ വെട്ടിലാക്കി നിയമസഭയിലെ ഏക അംഗം ; കേന്ദ്രം പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്ന് രാജഗോപാൽ : കാർഷിക നിയമത്തിനെതിരെ എതിർപ്പില്ലാതെ പ്രമേയം പാസാക്കി നിയമ സഭ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെയുള്ള പ്രമേയം നിയമസഭയുടെ പ്രത്യേക സമ്മേളനം അംഗീകരിച്ചു. പ്രമേയം അംഗീകരിച്ചത് ബി.ജെ.പി എംഎൽഎ ഒ രാജഗോപാലിന്റെ എതിർപ്പില്ലാതെയാണ്.

ബിജെപിയുടെ നിലപാടിന് വിരുദ്ധമാണ് പാർട്ടിയുടെ ഏക എംഎൽഎ നിയമസഭയിൽ എടുത്ത നിലപാട്. പ്രമേയത്തിലെ വ്യാഖ്യാനങ്ങളിൽ വൈരുദ്ധ്യം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാൽ പ്രമേയം പൊതു താൽപ്പര്യമാണ്. ഞാൻ അതിനൊപ്പം നിൽക്കുന്നുഇതാണ് പ്രമേയം പാസാക്കിയ ശേഷം രാജഗോപാൽ വിശദീകരണം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷം മുൻപോട്ട് വച്ച രണ്ട് ഭേദഗതികളും അംഗീകരിച്ചു. എന്നാൽ പ്രധാനമന്ത്രി മോദിക്കെതിരായ ഭേദഗതി അംഗീകരിച്ചില്ല. ഇതിനിടെയാണ് ഏവരേയും അമ്പരപ്പിച്ച് കർഷക പ്രമേയത്തെ രാജഗോപാൽ എതിർക്കാതെ മൗനത്തിലായത്.

പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടതുമില്ല. കടുംപിടത്തമല്ല വേണ്ടത് സമവായമാണ് വേണ്ടെതെന്നും രാജഗോപാൽ പറഞ്ഞു. ഇത് ബിജെപിയെ തീർത്തും വെട്ടിലാക്കും.

കേന്ദ്ര സർക്കാരിനെ അടിമുടി വിമർശിക്കുന്ന പ്രമേയമാണ് നിയമസഭ പാസാക്കുന്നത്. ഈ നിയമങ്ങൾ കർഷക താൽപ്പര്യങ്ങൾക്ക് അനുകൂലമാണെന്ന് ബിജെപി പറയുന്നു. പ്രമേയത്തിന്റെ ചർച്ചയിൽ മോദിയേയും നിയമത്തേയും പിന്തുണയ്ക്കുന്ന തരത്തിലാണ് രാജഗോപാൽ പ്രസംഗിച്ചത്. മോദിയെ വിമർശിക്കാൻ വേണ്ടിയാണ് പ്രമേയമെന്നും പറഞ്ഞു. എന്നാൽ വോട്ടെടുപ്പിൽ പങ്കെടുക്കാതെ പ്രമേയത്തെ അംഗീകരിക്കുകയായിരുന്നു.

പാർട്ടി വിരുദ്ധമാണ് തന്റെ നിലപാട് എങ്കിലും പ്രശ്‌നമില്ലെന്നും രാജഗോപാൽ പറയുന്നു. ഇതും പാർട്ടിയെ വെട്ടിലാക്കും. സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാൽ പ്രമേയത്തെ എതിർക്കുകയോ വോട്ടെടുപ്പ് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമായി മാറിയത്. പ്രമേയത്തിലെ ഉൾപ്പെടെ ചില പരാമർശങ്ങളെ എതിർക്കുകമാത്രമാണ് ഒ രാജഗോപാൽ ചെയ്തത്.

അതേസമയം പ്രമേയത്തിന് കെസി ജോസഫ് നിർദേശിച്ച ഭേദഗതികളിൽ വോട്ടെടുപ്പ് വേണമെന്ന് കെസി ജോസഫ് ആവശ്യപ്പെട്ടു.പ്രമേയത്തിൽ വോട്ടെടുപ്പ് പാടില്ലെന്ന പ്രതിപക്ഷത്ത് നിന്ന് പിജെ ജോസഫും അഭിപ്രായപ്പെട്ടു. തുടർന്നാണ് പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്.

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാനത്ത് നിയനിർമ്മാണം കൊണ്ടുവരുന്നതിന്റെ സാധ്യതകൾ പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാരും മുഖ്യപ്രതിപക്ഷമായ യുഡിഎഫും നടത്തിയ പരാമർശങ്ങളെ രാജഗോപാൽ തള്ളി. എന്ത് പ്രശ്‌നം വന്നാലും മോദിയെ വിമർശിക്കണമെന്നാണ് ചിലർക്കെന്ന് രാജഗോപാൽ നിയമസഭയിൽ പറഞ്ഞു.

കർഷകർക്ക് പൂർണമായി സംരക്ഷണം നൽകുന്നതാണ് പുതിയ കാർഷിക നിയമങ്ങൾ. പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്തിയില്ല എന്നത് വസ്തുതാവിരുദ്ധമാണ്. ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറായിരുന്നു. നിയമങ്ങൾ പിൻവലിച്ചാലേ പ്രധാനമന്ത്രിയുമായി ചർച്ചയ്ക്ക് തയ്യാറാകൂ എന്നാണ് കർഷകർ നിലപാട് എടുത്തത്. പ്രക്ഷോഭം നടത്തുന്ന കർഷകർ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവച്ചതിനാലാണ് പ്രധാനമന്ത്രിയുമായി ചർച്ച നടക്കാത്തതെന്നും രാജഗോപാൽ പറഞ്ഞു.