
ദുബായിലെ ജോലി ഉപേക്ഷിച്ച് മൂന്നുവർഷം മുൻപ് നാട്ടിലേക്ക് മടങ്ങിയെത്തിയ സിദ്ദിഖ്, സ്വന്തം 50 സെന്റിലും പാട്ടത്തിനെടുത്ത ഒന്നര ഏക്കറിലുമായി നാട്ടിൻപുറത്തെ ചുവന്ന ‘പട്ട്’ ചീര കൃഷി നടത്തി വിജയം കണ്ടിരിക്കുകയാണ്.
സീസൺ കാലത്ത് മാസത്തിൽ ഏകദേശം ഒന്നര ലക്ഷം രൂപ വരുമാനമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഏറം തടിക്കാട്ടെ കൃഷിയിടത്തിൽ, ഒരു ഭാഗത്ത് വിളവെടുപ്പ് നടക്കുമ്പോഴേക്കും മറുഭാഗത്ത് പുതിയ വിളയിറക്കും. ഒരു കെട്ട് ചീരയ്ക്ക് വില 30 രൂപയാണ്. ഒരേക്കറിലെ ചീര കൃഷിക്കുള്ള ചെലവ് ഏകദേശം 30,000 രൂപ വരും.
ഹോട്ടൽ മാനേജ്മെൻ്റ് പഠനം പൂർത്തിയാക്കി ദുബായിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു കർഷകനായിരുന്ന പിതാവ് സൈനുലബ്ദ്ദീൻ്റെ മരണം. അതോടെ ജോലി ഉപേക്ഷിച്ച് തടിക്കാട് പറങ്കിമാംമുകള്‍ സിദ്ദിഖ് മൻസിലില്‍ സിദ്ദിഖ് എന്ന 28കാരൻ നാട്ടില്‍ പിതാവിന്റെ കൃഷി എറ്റെടുക്കുകയായിരുന്നു. ബാല്യം മുതൽ പിതാവിനെ കൃഷിയിൽ സഹായിച്ചിട്ടുള്ള അനുഭവം, പുതിയ ജീവിതത്തിന് കരുത്തായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് ചീര കൃഷിയുടെ സീസണ്‍. എങ്കിലും മഴ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയങ്ങളിലൊഴികെ വർഷം മുഴുവൻ കൃഷിയിറക്കും. ഓണക്കാല വിപണി ലക്ഷ്യമിട്ട് 50 സെന്റില്‍ വാഴക്കൃഷിയുമുണ്ട്. മാതാവ് റഷീദ ബീവിയും സഹോദരി സുബീനയും എല്ലാവിധ പിന്തുണയും നല്‍കുന്നു.
ചീരയുടെ പ്രധാന സീസൺ ജനുവരി മുതൽ ഏപ്രിൽ വരെയാണെങ്കിലും, മഴ തടസ്സം സൃഷ്ടിക്കുന്ന കാലം ഒഴികെ വർഷം മുഴുവൻ കൃഷി നടത്തുന്നു. കൂടാതെ, ഓണക്കാല വിപണിയെ ലക്ഷ്യമിട്ട് 50 സെന്റ് സ്ഥലത്ത് വാഴയും കൃഷി ചെയ്തിട്ടുണ്ട്. സിദ്ദിഖിന് പൂർണ്ണപിന്തുണയുമായി മാതാവ് റഷീദ ബീവിയും സഹോദരി സുബീനയും ഒപ്പമുണ്ട്.
മണ്ണ് ഇളക്കിയശേഷം ചീരവിത്ത് പാകും. ഉറുമ്പ് ശല്യം അകറ്റുന്നതിന് മഞ്ഞള്‍പ്പൊടിയടക്കം വിത്തിനോടൊപ്പം വിതറും. ചാണകവും ഗോമൂത്രവുമാണ് പ്രധാന വളം. ജൈവവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്ന ചീരയ്ക്ക് ആവശ്യക്കാരേറെയാണ്.
”മറ്റൊന്നിലും ലഭിക്കാത്ത ആത്മസംതൃപ്തിയും സന്തോഷവും കൃഷിയിലൂടെ ലഭിക്കുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്.