വിഷരഹിതവും പോഷകസമ്പൂഷ്ടവും ആരോഗ്യ പ്രദവുമായ ഭക്ഷണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലഭ്യമാക്കുക ലക്‌ഷ്യം ; അകലക്കുന്നത്തെ നൂതന കൃഷി പദ്ധതി വിജയം ; കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകള്‍ക്ക് ആദരം

Spread the love

അകലക്കുന്നം : അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കിയ നൂതന കാര്‍ഷിക പദ്ധതി വിജയം കണ്ടു. ജനകീയാസൂത്രണ പദ്ധതി 2024-2025 പ്രകാരം പഞ്ചായത്തിലെ മുഴുവന്‍ സ്‌ക്കുളുകളിലും പച്ചക്കറി കൃഷി നടപ്പിലാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. സര്‍ക്കാരിന്റെ പോഷക സമൃദ്ധി മിഷന്‍ എന്ന ആശയം ഉള്‍ക്കൊണ്ട് വിഷരഹിതവും പോഷകസമ്പൂഷ്ടവും ആരോഗ്യ പ്രദവുമായ ഭക്ഷണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളില്‍ കൃഷിയ്ക്ക് അഭിരുചി എന്ന പദ്ധതി ഒക്ടോബറില്‍ തുടക്കം കുറിച്ചത്.

ജീല്ലാതല അംഗീകാരം ലഭിച്ച ഈ നൂതന പദ്ധതി പ്രകാരം എല്ലാ സ്‌ക്കുളുകളിലും പച്ചക്കറി തൈകള്‍ വിതരണം ചെയ്തിരുന്നു. ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച സ്‌ക്കുളുകളെയാണ് പഞ്ചായത്തും കൃഷി ഭവനും ചേര്‍ന്ന് ആദരിച്ചത്. വേദിയില്‍ കുട്ടികളും കര്‍ഷകരും തമ്മില്‍ അറിവുകളും അനുഭവങ്ങളും പങ്കുവെച്ചു. മികച്ച സ്‌ക്കൂളുകളായി മറ്റക്കര സെന്റ് ആന്റണീസ് എല്‍ പി എസ്, ചെങ്ങളം സെന്റ് ആന്റണീസ് ഹൈസ്‌ക്കൂള്‍, മറ്റക്കര സെന്റ് ജോസഫ്‌സ് ഹൈസ്‌ക്കുള്‍ എന്നിവതെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരമറ്റം എല്‍ എഫ് ഹൈസ്‌ക്കുള്‍ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹമായി.

മറ്റ് എല്ലാ സ്‌ക്കൂളുകള്‍ക്കും പ്രോത്സാഹ സമ്മാനങ്ങള്‍ നല്കി. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കൃഷിഓഫീസര്‍ ജോ ജോസ് സി നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു.പാമ്പാടി ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ ലെന്‍സി തോമസ് മുഖ്യപ്രഭാഷണം നടത്തി. അകലക്കുന്നം കൃഷി ഓഫീസര്‍ ഡോക്ടര്‍ രേവതി ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം സ്വാഗതവും,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ ആര്‍ രാജേഷ് നന്ദിയും പറഞ്ഞു.റിട്ട.ടീച്ചര്‍ മാതൃുക്കുട്ടി ജോര്‍ജ്ജ്,ബി പി കെ പി പാമ്പാടി ബ്ലോക്ക് പ്രതിനിധി ജോയി പോത്തനാമല,കേരസമിതി പ്രസിഡന്റ് പി ജെ കുര്യന്‍, നെല്‍കര്‍ഷ സമിതി സെക്രട്ടറി വാസു പിള്ള തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു.

ആശംസകള്‍ നേര്‍ന്നുകൊണ്ട് ബി പി കെ പി പാമ്പാടി ബ്ലോക്ക് എല്‍ ആര്‍ പി ഹരികുമാര്‍ മറ്റക്കര, സി ആര്‍ പി റ്റിസ് ജോസ് , കൃഷി അസിസ്റ്റന്റ് ശശികല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ശ്രീലതജയന്‍, ജേക്കബ്ബ് തോമസ്, ജാന്‍സി ബാബു, മുന്‍ വൈസ് പ്രസിഡന്റ് മാരായ രാജശേഖരന്‍നായര്‍, ബെന്നിവടക്കേടം, മെമ്പര്‍മാരായ ടെസ്സി രാജു,മാത്തുക്കുട്ടി ആന്റണി, സീമപ്രകാശ്,സിജി സണ്ണി, ജോര്‍ജ്ജ് തോമസ്, ഷാന്റി ബാബു, കെ കെ രഘു, ജീന ജോയി തുടങ്ങിയവര്‍ സംസാരിച്ചു.