video
play-sharp-fill

ചരിത്രനഗരമായ ആഗ്ര ഇനി അഗ്രവാൻ ; പേരുമാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ

ചരിത്രനഗരമായ ആഗ്ര ഇനി അഗ്രവാൻ ; പേരുമാറ്റാനൊരുങ്ങി യോഗി ആദിത്യനാഥ് സർക്കാർ

Spread the love

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഇന്ത്യയുടെ ചരിത്രനഗരങ്ങളിൽ ഒന്നായ ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. താജ്മഹൽ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് അഗ്രവാൻ എന്നു മാറ്റാനാണ് സർക്കാരിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ ചരിത്ര ഗവേഷകർക്ക് സർക്കാർ നിർദേശം നൽകി.

ആഗ്രയിലെ അംബേദ്കർ സർവകലാശാലയ്ക്ക് ഇതുമായി ബന്ധപ്പെട്ട് സർക്കാർ കത്തയച്ചു. ആഗ്ര മറ്റേതെങ്കിലും പേരുകളിൽ അറിയപ്പെട്ടിരുന്നോ എന്നു പരിശോധിക്കാനാണ് നിർദേശം. സർക്കാർ നിർദേശം ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പരിശോധന തുടങ്ങിയതായും സർവകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. സുഗമം ആനന്ദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഗ്രയുടെ പേര് അഗ്രവാൻ എന്നായിരുന്നെന്ന് ചില ചരിത്ര ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പേര് എങ്ങനെ ആഗ്ര എന്നായി മാറിയെന്നു പരിശോധിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.

അഗ്രവാൻ എന്ന് ആഗ്രയുടെ പേരു മാറ്റണമന്ന് അടുത്തിടെ അന്തരിച്ച ബി.ജെ.പി എം.എൽ.എ ജഗൻ പ്രസാദ് ഗാർഗ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച യോഗി സർക്കാരിന് ഗാർഗ് കത്തെഴുതിയിരുന്നു.

അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗൾസരായിയുടേത് ദീൻ ദയാൽ ഉപാധ്യായ നഗർ എന്നും മാറ്റിയതിനു പിന്നാലെയാണ് ആഗ്രയുടെ പേരു മാറ്റാനുള്ള ഉത്തർപ്രദേശ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം.

Tags :