
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം ധൂർത്തെന്ന പ്രചാരണം തള്ളി
തിരുവിതാംകൂർ ദേവസ്വം ബോർഡ്. ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാർത്തകള്‍ സത്യവിരുദ്ധമാണെന്നും, ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തുന്നത് ഖേദകരമാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
മുഖ്യമന്ത്രിക്ക് കട്ടില് വാങ്ങാൻ തുക ചെലവഴിച്ചെന്ന പരാമർശം റിപ്പോർട്ടില്‍ ഇല്ലെന്നും, ഭജൻ അവതരിപ്പിക്കാൻ നന്ദഗോവിന്ദം ഭജൻസിനെ സമീപിച്ചെങ്കിലും അസൗകര്യം അറിയിച്ചു എന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ദേവസ്വം ബോർഡിൻ്റെ വിശദീകരണം
നന്ദഗോവിന്ദം ഭജൻസ്
ആഗോള അയ്യപ്പ സംഗമത്തിൻ്റെ തുടക്കത്തില്‍ ഒരു ഭജൻ അവതരിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികള്‍ ഉണ്ടായതിനാല്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് പ്രശസ്ത സംഗീതജ്ഞനായ ഇഷാൻ ദേവ്നെ സമീപിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 25-ലധികം കലാകാരന്മാരും 10-ലധികം ടെക്നീഷ്യൻമാരും ഉള്‍പ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിൻ്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സല്‍ തുടങ്ങി എല്ലാ ചെലവുകളും ഉള്‍പ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുറത്തുവന്നത് പ്രൊപ്പോസലിലെ വിവരങ്ങള്‍; നന്ദഗോവിന്ദം ഭജൻസിന് ദേവസ്വം ബോർഡില്‍ നിന്ന് പണം കൊടുത്തെന്ന പ്രചാരണം പൊളിയുന്നു
നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നല്‍കിയതായി ബോർഡിൻ്റെ ഓഡിറ്റർ റിപ്പോർട്ടില്‍ പറയുന്നത് പിശകാണ്. അങ്ങനെ തുക നല്കിയിരുന്നുവെങ്കില് വൗച്ചർ അല്ലെങ്കില്‍ ബാങ്ക് ഇടപാട് രേഖകള്‍ ഉണ്ടായിരിക്കേണ്ടതാണ്. തുക പോയത് ഇഷാൻ ദേവിൻ്റെ അക്കൗണ്ടിലേക്കാണ്. ഇവൻ്റ് മാനേജ്മെൻ്റ് ഏജൻസി ദേവസ്വം ബോർഡിൻ്റെ ചാർട്ടേഡ് അക്കൗണ്ടൻ്റിന് സമർപ്പിച്ച സ്റ്റേറ്റ്മെൻ്റില് അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.
ഗസ്റ്റ് ഹൗസ് നവീകരണം
ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യല്‍ കമ്മീഷണർ കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടില് വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശവും ഇല്ല. അങ്ങനെ ഒരു വാർത്ത എങ്ങനെ പ്രചരിച്ചു എന്നത് അതിശയകരമാണ്. പരിപാടി കഴിഞ്ഞതിന് ശേഷം അംഗീകരിക്കാവുന്ന ചെലവുകള്‍ സംബന്ധിച്ച് 04-11-2025-ന് ദേവസ്വം കമ്മീഷണർ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ സമർപ്പിക്കാനായി ഒരു എസ്റ്റിമേറ്റ് തുക സ്പെഷ്യല്‍ കമ്മീഷണർക്ക് നല്‍കിയിരുന്നു. അതിലെ Part K എന്ന തലക്കെട്ടില്‍ “Furniture and Miscellaneous Items for Existing Office Complex and Guest House” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 3,83,439 രൂപ വകയിരുത്തിയതാണ്.
ദേവസ്വം ബോർഡിൻ്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിൻ്റെ സ്വത്താണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് മുഖ്യമന്ത്രിക്ക് കട്ടില് വാങ്ങാൻ ഒരു ലക്ഷം രൂപ ചെലവഴിച്ചു എന്ന വാർത്ത ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരും ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപന്മാരും ഉള്‍പ്പെടെ എത്തുന്ന പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിൻ്റെ ഭാഗമായുള്ള പ്രവർത്തനങ്ങളെ മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടില് വാങ്ങിയെന്ന തരത്തില്‍ ദുഷ്പ്രചാരണം നടത്തുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്.
ആഗോള അയ്യപ്പസംഗമം: ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാർ നല്‍കിയത് ടെൻഡർ ഇല്ലാതെയെന്ന് റിപ്പോർട്ട്
ഇവൻ്റ് മാനേജ്മെൻ്റ് ഏജൻസി
വളരെ പരിമിതമായ സമയത്തിലാണ് ദേവസ്വം ബോർഡ് ഈ പരിപാടി ഏറ്റെടുത്തത്. എല്ലാ തലങ്ങളിലും സൂക്ഷ്മതയോടെയും സത്യസന്ധതയോടെയും സംഗമം വിജയിപ്പിക്കാനാണ് ബോർഡ് ശ്രമിച്ചത്. ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ച പരിചയവും കിഫ്ബി എംപാനല്‍ അംഗീകാരവും ഉള്ള, തൊഴില്‍ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കില്‍സ് ഡെവലപ്പ്മെൻ്റിൻ്റെ സെൻ്റർ ഓഫ് എക്സലൻസ് ആയ Indian Institute of Infrastructure and Construction (IIIC) നെ ദേവസ്വം ബോർഡ് ഇവൻ്റ് മാനേജ്മെൻ്റ് ഏജൻസിയായി നിയമിച്ചു.
സ്പോണ്‍സർഷിപ്പ് തുക ലഭിക്കുന്നതില്‍ വൈകിവരുന്നത് പരിപാടിയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ, 2025-2026 ബഡ്ജറ്റിലെ Expenditure Head 2G – Supplies & Contingencies എന്ന ശീർഷകത്തിലെ ഉപശീർഷകമായ 21- Religious Convention & Discourse എന്ന തലക്കെട്ടില്‍ വകയിരുത്തിയിരുന്ന 5 കോടി രൂപ ആഗോള അയ്യപ്പ സംഗമത്തിനായി ധനലക്ഷ്മി ബാങ്കില്‍ ആരംഭിച്ച പ്രത്യേക സേവിംഗ്സ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ആ അക്കൗണ്ടില്‍ നിന്ന് 3 കോടി രൂപ IIIC-ക്ക് അഡ്വാൻസായി നല്കി. കൂടാതെ താമസസൗകര്യങ്ങള്‍ക്കായി വിവിധ ഹോട്ടലുകള്‍ക്ക് 12,76,440 രൂപയും, ജിഎസ്ടി ഇനത്തില്‍ 15,25,424 രൂപയും നല്കി.
സ്പോണ്‍സർഷിപ്പ് തുക
വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ല. എന്നാല്‍ ഇതുവരെ ലഭിച്ച സ്പോണ്‍സർഷിപ്പ് തുക മൂന്ന് കോടിയാണ്:
1. ധനലക്ഷ്മി ബാങ്ക് – ജി.എസ്.ടി ഒഴികെ 2 കോടി രൂപ
2. കേരള ബാങ്ക് – ജി.എസ്.ടി ഉള്‍പ്പെടുത്തി 1 കോടി രൂപ
ഇതിന് പുറമെ, അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലഭിച്ച മൂന്ന് കോടി രൂപ 17-10-2025-ന് ദേവസ്വം ബോർഡ് ജനറല്‍ ഫണ്ടില്‍ നിക്ഷേപിച്ചു. അതിലൂടെ അഡ്വാൻസായി നല്കിയ കോർപ്പസ് ഫണ്ട് തിരിച്ചെത്തിയിട്ടുണ്ട്. പ്രത്യേക അക്കൗണ്ടില്‍ പലിശ ഉള്‍പ്പെടെ 1,74,40,912 രൂപ അവശേഷിക്കുന്നു. ദേവസ്വം ഫണ്ടില്‍ നിന്ന് എടുത്ത തുക തിരികെ നിക്ഷേപിച്ചിട്ടില്ലെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്. ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജികളുടെ അടിസ്ഥാനത്തില്‍, സംഗമവുമായി ബന്ധപ്പെട്ട കണക്കുകള്‍ ദേവസ്വം ബോർഡിൻ്റെ ഓഡിറ്റ് വിഭാഗം പരിശോധിച്ച് സ്പെഷ്യല്‍ കമ്മീഷണർ മുമ്പാകെ സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
ആഗോള അയ്യപ്പ സംഗമത്തിന് ഏഴ് കോടി രൂപ ചെലവായിട്ടില്ല; എന്നാലും നഷ്ടം ഉണ്ടായില്ലെന്ന് പറയാനാവില്ല: പി.എസ്. പ്രശാന്ത്
ഇവൻ്റ് മാനേജ്മെൻ്റ് ഏജൻസി സമർപ്പിച്ച എസ്റ്റിമേറ്റുകള്‍, ഇൻവോയിസുകള്‍, ബില്ലുകള്‍, കരാർ രേഖകള്‍ എന്നിവയുടെ പകർപ്പുകള്‍ ദേവസ്വം ബോർഡിൻ്റെ ചാർട്ടേഡ് അക്കൗണ്ടന്റായ മെസ്സേഴ്സ് വിജയൻ ആൻഡ് അസോസിയേറ്റ്സിന് ഓഡിറ്റിനായി കൈമാറി. IIIC സമർപ്പിച്ച ബില്ലുകളും ദേവസ്വം ബോർഡിന്റെ നേരിട്ടുള്ള ചെലവുകളും ഉള്‍പ്പെടുത്തി ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കി സ്പെഷ്യല്‍ കമ്മീഷണർ മുമ്പാകെ സമർപ്പിക്കുകയായിരുന്നു. ബോർഡ് യോഗം പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഹൈക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കേണ്ടി വന്നതിനാല്‍, നന്ദഗോവിന്ദം ഭജൻസ് സംബന്ധിച്ച തെറ്റുകള്‍ പോലുള്ള ചില പൊരുത്തക്കേടുകള്‍ റിപ്പോർട്ടില്‍ ഉണ്ടായിട്ടുണ്ട്.
ഭക്ഷണവുമായി ബന്ധപ്പെട്ട ആരോപണം
സംഗമം അവസാനിച്ച ദിവസം കൂടുതല്‍ ആളുകള്‍ക്ക് ഭക്ഷണം നല്‍കിയതായി കണക്കാക്കി അനധികൃതമായി തുക എഴുതി എടുത്തുവെന്ന ആരോപണവും സത്യവിരുദ്ധമാണ്. രാവിലെ, ഉച്ചയ്ക്ക്, രാത്രി എന്നിവയായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഭക്ഷണം നല്കിയതോടൊപ്പം, അന്നദാന പ്രിയനായ അയ്യപ്പൻ്റെ നാമത്തില്‍ നടക്കുന്ന സംഗമമായതിനാല്‍ ഭക്ഷണത്തില്‍ യാതൊരു വിവേചനവും ഉണ്ടാകരുതെന്ന നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്.
ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തർ, ദിവസവേതന തൊഴിലാളികള്‍, ഡോളി തൊഴിലാളികള്‍ തുടങ്ങി പമ്പയിലെ ഭക്ഷണശാലയില്‍ എത്തിയ എല്ലാവർക്കും ഭക്ഷണം നല്കി. കണക്കാക്കിയിരുന്ന സംഖ്യയുടെ ഇരട്ടിയിലധികം ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ റിപ്പോർട്ട് കൂടുതല്‍ വിശദപരിശോധനയ്ക്കുമുമ്പ് സമർപ്പിക്കേണ്ടി വന്നത്. റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് ബില്ലുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കിയ ശേഷമേ തുടർനടപടികള്‍ സ്വീകരിക്കുകയുള്ളൂ.
ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തർ, ദിവസവേതന തൊഴിലാളികള്‍, ഡോളി തൊഴിലാളികള്‍ തുടങ്ങി പമ്പയിലെ ഭക്ഷണശാലയില്‍ എത്തിയ എല്ലാവർക്കും ഭക്ഷണം നല്കി. കണക്കാക്കിയിരുന്ന സംഖ്യയുടെ ഇരട്ടിയിലധികം ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. കോടതി നിശ്ചയിച്ച സമയപരിധി പാലിക്കേണ്ടതിനാലാണ് ചാർട്ടേഡ് അക്കൗണ്ടന്റിന്റെ റിപ്പോർട്ട് കൂടുതല്‍ വിശദപരിശോധനയ്ക്കുമുമ്പ് സമർപ്പിക്കേണ്ടി വന്നത്. റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് ബില്ലുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കിയ ശേഷമേ തുടർനടപടികള്‍ സ്വീകരിക്കുകയുള്ളൂ.
ഈ മാസം 17-ന് ചേരുന്ന ബോർഡ് യോഗത്തില്‍ വിഷയങ്ങള്‍ ചർച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളും.



