
പമ്പ: ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ആഗോള അയ്യപ്പ സംഗമത്തില്‍ ജനപങ്കാളിത്തം കുറഞ്ഞത് സംസ്ഥാന സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും തിരിച്ചടിയായി.
പ്രതീക്ഷിച്ചതിന്റെ പകുതി ആളുകള്‍ പോലും അയ്യപ്പ സംഗമത്തിന് എത്തിയില്ല. 3500 പ്രതിനിധികള്‍ പങ്കെടുക്കുമെന്നായിരുന്നു സർക്കാരും ദേവസ്വം ബോർഡും അവകാശപ്പെട്ടിരുന്നത്. എന്നാല്‍, വെറും 623 പേർ മാത്രമാണ് സംഗമത്തിനെത്തിയത്.
4245 പേരാണ് ഓണ്‍ലൈനില്‍ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിന്റെ പകുതി ആളുകള്‍ പോലും പരിപാടിക്ക് എത്തിയില്ല. എന്നാല്‍, രണ്ടായിരത്തോളം ഭക്തർ സംഗമത്തില്‍ പങ്കെടുത്തു എന്നാണ് ദേവസ്വം ബോർഡിന്റെ അവകാശവാദം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത 4245 പേരില്‍ 623 പേർ മാത്രമാണ് പമ്പയിലെ അയ്യപ്പ സംഗമത്തിനെത്തിയത്. ദേവസ്വം ബോർഡ് നേരിട്ട് ക്ഷണിച്ച അഞ്ഞൂറോളം പ്രതിനിധികളും എത്തി.
ഇവരെ കൂടി ചേർത്ത് ആയിരത്തി ഇരുന്നൂറോളം പേർ ക്ഷണിതാക്കളായി പങ്കെടുത്തുവെന്നാണ് വിവരം. മുഖ്യമന്ത്രി ചടങ്ങ് ഉദ്ഘാടനം കഴിഞ്ഞ ശേഷമുള്ള കണക്കാണ് ഇത്.