
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഗ്നിപഥിനെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ഉദ്യോഗാര്‍ഥികൾ.
കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ച് മുന്നൂറിലധികം ഉദ്യോഗാര്‍ത്ഥികളാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ശാരീരിക ക്ഷമത പരീക്ഷ പാസായ ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ് എന്ന ആരോപണവും ഉദ്യോഗാർത്ഥികൾ മുന്നോട്ടു വയ്ക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്നിപഥ് പ്രതിഷേധത്തേത്തുടര്‍ന്ന് കേരളത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ് , 20 ന് പുറപ്പെടേണ്ട എറണാകുളം – പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പട്ന – എറണാകുളം ബൈ വീക്ക് ലി സൂപ്പര്‍ ഫാസ്ററും, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരിയും നേരത്തെ റദ്ദാക്കിയിരുന്നു.